യാത്രക്കാര്‍ക്ക് വേണ്ടി ഓടിത്തുടങ്ങി ആധുനിക സൗകര്യങ്ങളുള്ള നവകേരള ബസ്; ഞായറാഴ്ച മുതല്‍ ബെംഗളൂരുവിലേക്ക്

തിരുവനന്തപുരം: നവകേരള സദസ്സിനായി മുഖ്യമന്ത്രിയും മന്ത്രിമാരും ഉപയോഗിച്ച ബസ്, യാത്രക്കാരുമായി കന്നി ഓട്ടം തുടങ്ങി.

തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട് വരെയാണ് പൊതുഗതാഗതത്തിന്‍റെ ഭാഗമാക്കിയ ബസിന്‍റെ ആദ്യ യാത്ര.

ഞായറാഴ്ച മുതല്‍ കോഴിക്കോട്-ബെംഗളൂരു റൂട്ടിലാണ് സര്‍വീസ്. 26 പേര്‍ക്ക് ഇരിക്കാവുന്ന പുഷ്ബാക്ക് സീറ്റുകളാണ് ബസില്‍ ഉള്ളത്. ഹൈഡ്രോളിക് ലിഫ്റ്റും, ടോയ്‍ലറ്റും, വാഷ്ബേസിന്‍ സൗകര്യങ്ങളും ബസിലുണ്ട്. സീറ്റുകളില്‍ ഉള്‍പ്പടെ ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് ബസ് സര്‍വീസ് നടത്തുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m