ആഗോള തലത്തിൽ കരിസ്മാറ്റിക് നവീകരണത്തിന്റെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന കാരിസ് ഇന്റർനാഷണൽ സർവീസ് കമ്മ്യുണിയന് 2023-27 ലേക്കുള്ള പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു.
റോമിലെ പ്രശസ്‌തമായ പോണ്ടിഫിയോ കൊളീജിയോ ഇൻ്റർനാഷണൽ മരിയ മേറ്റർ എക്ലെസിയേയിൽ നടന്ന ചടങ്ങിലാണ് പുതിയ അംഗങ്ങളെ തിരഞ്ഞെടുത്തത്.
കുടുംബങ്ങൾക്കും അത്മായർക്കും വേണ്ടിയുള്ള വത്തിക്കാനിലെ തിരുസഘം നിയോഗിച്ച അഞ്ച് അംഗ സമിതിയാണ് തിരഞ്ഞെടുപ്പുകൾക്ക് നേതൃത്വം നൽകിയത്. തിരഞ്ഞെടുപ്പിൽ വോട്ടവകാശമുള്ള 74 പ്രതിനിധികൾ പങ്കെടുത്തു. ഇതിൽ 55 ദേശീയ പ്രതിനിധികളും കാരിസ് അംഗങ്ങളും പൊന്തിഫിക്കൽ അംഗീകാരമുള്ള അസോസിയേഷനുകളുടെ പ്രതിനിധികളും ഉൾപ്പെടുന്നു.
വോട്ടവകാശമില്ലാത്ത 31 പ്രതിനിധികൾ ഉൾപ്പെടെ ആകെ 105 പേരാണ് ഈ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുത്തത്.
അർജന്റീനയിൽ നിന്നുള്ള പിനോ സ്കാഫുറോ (ലാറ്റിനമേരിക്ക) പുതിയ കാരിസ് മോഡറേറ്ററായും ഇന്ത്യയിൽ നിന്ന് സിറിൽ ജോൺ ഏക പ്രതിനിധിയായും തെരഞ്ഞെടുക്കപ്പെട്ടു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group