സിബിസിഐയുടെ നേതൃത്വ നിരയിലേക്ക് മാർ ആൻഡ്രൂസ് താഴത്തിനോടൊപ്പം പുതിയ നേതൃത്വo

ബാംഗ്ലൂർ:ഭാരത കത്തോലിക്കാ മെത്രാൻ സമിതിയിലേക്ക് മാർ ആൻഡ്രൂസ് താഴത്തിനോടൊപ്പം പുതിയ ഭരണ നേതൃത്വം.

മദ്രാസ് – മൈലാപ്പൂർ ആർച്ച് ബിഷപ്പ് ഡോ. ജോർജ് അന്തോണി സാമി, ബത്തേരി ബിഷപ്പ് ജോസഫ് മാർ തോമസ് എന്നിവരെ പുതിയ വൈസ് പ്രസിഡന്റുമാരുമായി തെരഞ്ഞെടുത്തു. മഹാരാഷ്ട്രയിലെ വസായ് രൂപതാധ്യക്ഷനായ ഡോ. ഫെലിക്സ് മച്ചാഡോയാണു സെക്രട്ടറി ജനറല്‍. ബംഗളൂരു സെന്റ് ജോൺസ് നാഷണൽ അക്കാദമി ഓഫ് ഹെൽത്ത് സയൻസസ് ഓഡിറ്റോറിയത്തിൽ നടന്നു വരുന്ന സിബിസിഐയുടെ 35-ാം പ്ലീനറി സമ്മേളനമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

75 വയസ് പ്രായപരിധി നിബന്ധനയുള്ളതിനാലാണ് സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി സിബിസിഐ പ്രസിഡന്റ് പദവി ഏറ്റെടുക്കാതിരുന്നത്. നാലു ദിവസമായി നടന്നുവരുന്ന പ്ലീനറി സമ്മേളനം ഇന്നു സമാപിക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group