കേരളത്തിൽ മദ്യനിരോധനം വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ കേരള സർക്കാർ കേരളത്തിൽ മദ്യമൊഴുക്കുന്നതിനു നിയമം കൊണ്ടുവരുന്നത് കടുത്ത ജനവഞ്ചനയാണെന്നും ഇത് സംസ്ഥാനത്ത് അരാജകത്വം സൃഷ്ടിക്കുമെന്നും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി.
മദ്യ ഉത്പാദനത്തിന് കൂടുതൽ യൂണിറ്റുകൾ ആരംഭിക്കുന്നതും മദ്യം സംഭരിക്കാനുള്ള വെയർഹൗസുകളുടെ എണ്ണം വർധിപ്പിക്കുന്നതും കാർഷികോത്പന്നങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാൻ അനുമതി നൽകുന്നതും കേരളത്തിൽ മദ്യം അനിയന്ത്രിതമായി ഒഴുകുന്നതിന് ഇടയാക്കും. ഐ ടി പാർക്കുകളിൽ പബുകൾ ആരംഭിക്കാനുള്ള നീക്കം തൊഴിൽ സ്ഥലങ്ങളിൽ അക്രമവും അധാർമികതയും സൃഷ്ടിക്കും. ഇത് യുവതലമുറയെ മദ്യത്തിന് അടിമകളാക്കും. സംസ്ഥാന സർക്കാരിന്റെ ഈ മദ്യനയം ഉടൻ പിൻവലിക്കണമെന്നും കടുത്ത പ്രക്ഷോഭത്തിലേക്ക് കേരള സമൂഹത്തെ തള്ളി വിടരുതെന്നും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി ആവശ്യപ്പെട്ടു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group