ന്യൂ​ന​പ​ക്ഷ സ്കോ​ള​ർ​ഷി​പ്പ് ജനസംഖ്യ അടിസ്ഥാനത്തിൽ ഉത്തരവ് ഇറങ്ങി..

തിരുവനന്തപുരം : ന്യൂ​ന​പ​ക്ഷ സ്കോ​ള​ർ​ഷി​പ്പ് ജനസംഖ്യ അടിസ്ഥാനത്തിൽ അ​​​നു​​​പാ​​​തം പു​​​നഃ​​​ക്ര​​​മീ​​​ക​​​രി​​​ച്ചു കൊ​​​ണ്ടു​​​ള്ള സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വ് പു​​​റ​​​ത്തി​​​റ​​​ങ്ങി.
ഹൈ​​​ക്കോ​​​ട​​​തി വി​​​ധി അ​​​നു​​​സ​​​രി​​​ച്ച് 2011 ലെ ​​​സെ​​​ൻ​​​സ​​​സി​​​ലെ ജ​​​ന​​​സം​​​ഖ്യ ആ​​​ധാ​​​ര​​​മാ​​​ക്കി ബ​​​ന്ധ​​​പ്പെ​​​ട്ട എ​​​ല്ലാ സ​​​മു​​​ദാ​​​യ​​​ങ്ങ​​​ൾ​​​ക്കും ന്യൂ​​​ന​​​പ​​​ക്ഷ സ്കോ​​​ള​​​ർ​​​ഷി​​​പ്പ് ന​​​ൽ​​​കു​​​മെ​​​ന്നു ന്യൂ​​​ന​​​പ​​​ക്ഷ ക്ഷേ​​​മ വ​​​കു​​​പ്പ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​യു​​​ന്നു. ജ​​​ന​​​സം​​​ഖ്യ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ മു​​​സ്‌​​ലിം- 26.56%, ക്രി​​​സ്ത്യ​​​ൻ- 18.38%, ബു​​​ദ്ധ​​​ർ- 0.01%, ജൈ​​​ന​​​ർ- 0.01%, സി​​​ക്ക്- 0.01 ശ​​​ത​​​മാ​​​ന​​​മു​​​ള്ള​​​ത്. ഇ​​​തി​​​നെ 100 ആ​​​യി ക​​​ണ​​​ക്കാ​​​ക്കി​​​യാ​​​ണ് സ്കോ​​​ള​​​ർ​​​ഷി​​​പ്പ് ന​​​ൽ​​​കു​​​ക. നി​​​ല​​​വി​​​ൽ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ ല​​​ഭി​​​ക്കു​​​ന്ന വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്ക് ഇ​​​പ്പോ​​​ൾ ല​​​ഭി​​​ക്കു​​​ന്ന സ്കോ​​​ള​​​ർ​​​ഷി​​​പ്പി​​​ന്‍റെ എ​​​ണ്ണ​​​ത്തി​​​ലോ തു​​​ക​​​യി​​​ലോ കു​​​റ​​​വു​​​ണ്ടാ​​​കാ​​​തി​​​രി​​​ക്ക​​​ണ​​​മെ​​​ങ്കി​​​ൽ സ്കോ​​​ള​​​ർ​​​ഷി​​​പ്പി​​​നാ​​​യി 23.51 കോ​​​ടി രൂ​​​പ ആ​​​വ​​​ശ്യ​​​മു​​​ണ്ട്. ഇ​​​തി​​​നാ​​​യി ബ​​​ജ​​​റ്റ് വി​​​ഹി​​​തം ക​​​ഴി​​​ച്ച് 6.2 കോ​​​ടി രൂ​​​പ അ​​​ധി​​​ക​​​മാ​​​യി അ​​​നു​​​വ​​​ദി​​​ക്കാ​​​നും നി​​​ർ​​​ദേ​​​ശി​​​ച്ചു.
അ​​​ധി​​​ക തു​​​ക​​​യ്ക്കു​​​ള്ള അ​​​നു​​​മ​​​തി​​​ക്കാ​​​യി വി​​​ശ​​​ദമായ നി​​​ർ​​​ദേ​​​ശം ന്യൂ​​​ന​​​പ​​​ക്ഷ ക്ഷേ​​​മ ഡ​​​യ​​​റ​​​ക്ട​​​ർ അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി സ​​​ർ​​​ക്കാ​​​രി​​​നു സ​​​മ​​​ർ​​​പ്പി​​​ക്ക​​നും തീരുമാനിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group