തിരുവനന്തപുരം : ന്യൂനപക്ഷ സ്കോളർഷിപ് വിഷയത്തിൽ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു.സ്കോളർഷിപ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സംസ്ഥാന സർക്കാരിനു തീരുമാനമെടുക്കാനാകില്ലെന്ന ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തകൊണ്ട് സുപ്രീം കോടതിയെ സമീപിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽവ്യക്തമാക്കി.ധനാഭ്യർഥന ചർച്ചയ്ക്കു മറുപടി പറയുമ്പോളാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഹൈക്കോടതി പരാമർശം നിയമപരമായി പഠിക്കേണ്ട വിഷയമായിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ
മുതിർന്ന അഭിഭാഷകൻ കെ. പരാശരനോട് നിയമോപദേശം തേടി, സുപ്രീംകോടതിയിൽ ചോദ്യം ചെയ്യണം എന്ന നിയമോപദേശo ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടികൾ സർക്കാർ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group