മണിപ്പൂരിലെ ഇംഫാൽ അതിരൂപതക്ക്‌ പുതിയ ഇടയൻ

മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലിലെ അതിരൂപതയുടെ പുതിയ ഇടയനായി ഫാ. ലീനസ് നെലിയെ ഫ്രാൻസിസ് പാപ്പ നിയമിച്ചു. ആർച്ച് ബിഷപ്പ് ഡൊമിനിക്ക് ല്യൂമോൻ സമർപ്പിച്ച രാജി സ്വീകരിച്ചുകൊണ്ടാണ് പാപ്പാ പുതിയ ഇടയനായി ഫാ.ലീനസ് നെലിയെ തിരഞ്ഞെടുത്തത്. നിലവിൽ ഇംഫാൽ അതിരൂപതയിലെ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടറും, ജുഡീഷ്യൽ വികാരിയുമായി സേവനം ചെയ്തു വരവെയാണ് പുതിയ നിയമനം ലഭിക്കുന്നത്. സെമിനാരികളിലും, ഇടവകകളിലും സേവനം ചെയ്തിട്ടുള്ള അദ്ദേഹം 2013 -2014 കാലഘട്ടങ്ങളിൽ കാരിത്താസ് ഇന്ത്യയുടെ ദേശീയ ഡയറക്ടറായും ശുശ്രൂഷ ചെയ്തിട്ടുണ്ട്.

1957 ഏപ്രിൽ 26 ന് ഇംഫാലിൽ തന്നെയാണ് ജനനം. ഷില്ലോങ്ങിലെ ക്രൈസ്റ്റ് ദി കിംഗ് കോളേജിൽ ഫിലോസഫിയും പൂനെയിലെ പേപ്പൽ സെമിനാരിയിൽ നിന്ന് ദൈവശാസ്ത്രവും പൂർത്തിയാക്കി. തുടർന്ന് ഉപരിപഠനത്തിനായി റോമിലെത്തിയ ഫാ.ലീനസ് നെലി പൊന്തിഫിക്കൽ ഉർബാനിയൻ സർവകലാശാലയിൽ നിന്നും കാനൻ നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group