തിരുവനന്തപുരം അതിരൂപതയ്ക്ക് പുതിയ ഇടയൻ..

പുതിയ തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച്ബിഷപ്പായ് തിരുവനന്തപുരം അതിരൂപതയിലെ സീനിയർ വൈദീകനായിരുന്ന ഡോ.തോമസ് നെറ്റൊ പിതാവിനെ തെരഞ്ഞെടുത്തു..

തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ പുതിയ ആർച്ച് ബിഷപ്പ് ആയി ഫാ. തോമസ്സ് നെറ്റോയെ വത്തിക്കാൻ നിയമിച്ചു. കുറച്ച് മാസത്തിനകം മെത്രാഭിഷേകം നടക്കുമെന്നും അതുവരെ അതിരൂപതയുടെ അജപാലന ദൗത്യം ഇപ്പോഴത്തെ ആർച്ച് ബിഷപ്പ് അഭിവന്ദ്യ സൂസൈ പാക്യം പിതാവ് തന്നെ നിർവ്വഹിക്കുന്നതായിരിക്കും എന്നും രൂപതാ വൃത്തങ്ങൾ അറിയിച്ചു.

അഭിവന്ദ്യ സൂസൈപാക്യം തിരുമേനിയുടെ മുപ്പത്തിരണ്ടാം മെത്രാഭിഷേക ദിനവും സമർപ്പിത ദിന ആഘോഷവും സംയുക്തമായി ഇന്ന് നാലുമണിക്ക് പാളയം സെൻറ് ജോസഫ് കത്തീഡ്രലിൽ നടന്ന അവസരത്തിലാണ് നിയുക്ത ആർച്ച് ബിഷപ്പിന്റെ നിയമന കല്പന അഭിവന്ദ്യ സൂസപാക്യം തിരുമേനി വായിച്ചത്. തിരുവനന്തപുരം മേജർ ആർച്ചു ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ളീമീസ് കാതോലിക്കാ ബാവയും, കൊല്ലം രൂപത ബിഷപ്പ് പോൾ ആന്റണി മുല്ലശ്ശേരി പിതാവും, തിരുവനന്തപുരം സഹായ മെത്രാൻ
ക്രിസ്തുദാസ് പിതാവും സന്നിഹിതരായിരുന്നു.

ജെസയ്യൻ നെറ്റോയുടെയും ഇസബെല്ലാ നെറ്റോയുടെയും മകനായി 1964 നു ജനിച്ച ഫാ. തോമസ് നെറ്റോ 1989 ൽ വൈദീകനായി അഭിഷിക്തനായി. മുപ്പത്തിരണ്ട്
വർഷമായി അതിരൂപതയുടെ വിവിധ അജപാലന ശുശ്രൂഷാ രംഗത്തു അദ്ദേഹം സേവനം ചെയ്തു വരികയായിരുന്നു.

പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഡോ.തോമസ് നെറ്റൊ പിതാവിന് മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ പ്രാർത്ഥനാശംസകൾ ..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group