ക്രൈസ്റ്റ് ദ റെഡീമർ രൂപത്തെ വെല്ലുന്ന മരിയൻ രൂപവും കുരിശുമായി പുതിയ തീർത്ഥാടന കേന്ദ്രം വെഞ്ചിരിച്ചു

ബ്രസീലിലെ ക്രൈസ്റ്റ് ദ റെഡീമർ രൂപത്തെ വെല്ലുന്ന വലുപ്പത്തിലുള്ള മരിയൻ രൂപവും കുരിശുരൂപവും അടങ്ങുന്ന തീർത്ഥാടന കേന്ദ്രത്തിന്റെ വെഞ്ചിരിപ്പ് നടന്നു. ബ്രസീലിലെ സാന്റാ കറ്റാറിനയിലാണ് മാതാവിന്റെ നാമത്തിലുള്ള തീർത്ഥാടന കേന്ദ്രം.വിശുദ്ധ യോഹന്നാന്റെ സുവിശേഷ ഭാഗം അടിസ്ഥാനമാക്കിയാണ് കുരിശും മരിയ രൂപവും പ്രതിഷ്ഠിച്ചിരിക്കുന്നത്.

130 അടി ഉയരവും 300 മെട്രിക് ടൺ തൂക്കവുമുള്ള മരിയൻ രൂപമാണ് ഇത്. ലൂർദ്ദ് മാതാവിന്റെ രൂപമാണ് സ്ഥാപിച്ചിരിക്കുന്നത്. 1949 മുതൽ ലൂർദ്ദ് മാതാവിന്റെ നാമത്തിൽ ഇവിടെ ഒരു തീർത്ഥാടന കേന്ദ്രമുണ്ടായിരുന്നു. ഇപ്പോൾ 120 പേർക്ക് ഇരിക്കാൻ കഴിയുന്ന വിധത്തിലുള്ളതാണ് ചാപ്പൽ.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group