കൊറിയൻ യുദ്ധസമയത്ത് കൊല്ലപ്പെട്ട ക്രൈസ്തവരുടെ വിവരങ്ങൾ പുറത്ത് വിട്ട് പുതിയ റിപ്പോർട്ട്.
കൊറിയൻ സൈന്യം 54 ക്രിസ്ത്യാനികളെ കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ടിൽ. ദക്ഷിണ കൊറിയയുടെ സത്യത്തിനും അനുരഞ്ജനത്തിനും വേണ്ടിയുള്ള കമ്മീഷൻ
കഴിഞ്ഞ ദിവസം പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഈ കൊലപാതകങ്ങളെ ഉയർത്തിക്കാട്ടി റിപ്പോർട്ട് പുറത്ത് വിട്ടത്.
സൈന്യം കൊലപ്പെടുത്തിയ 54 ക്രിസ്ത്യാനികളിൽ മുപ്പതുപേർ സ്ത്രീകളായിരുന്നു. അവരിൽ ഭൂരിഭാഗവും 19 വയസിൽത്താഴെയുള്ളവരാണ്. കൊറിയൻ യുദ്ധസമയത്ത്, പ്രത്യേകിച്ച് ക്രിസ്ത്യാനികൾക്കെതിരെ നടന്ന അതിക്രമങ്ങളെക്കുറിച്ചുള്ള കമ്മീഷന്റെ അന്വേഷണത്തിൻ്റെ ഭാഗമാണ് ഈ ഏറ്റവും പുതിയ വെളിപ്പെടുത്തൽ. ക്രിസ്ത്യൻ വിശ്വാസത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ കുറഞ്ഞത് 1,700
ക്രിസ്ത്യാനികളെങ്കിലും കൊല്ലപ്പെട്ടതായി കമ്മീഷൻ കണക്കാക്കുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m