രാജ്യത്തുടനീളം സൈബർ കുറ്റകൃത്യങ്ങളെ നിയന്ത്രിക്കുന്നതിന് വേണ്ടി ടെലികമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്റ് സിം കാർഡ് നിയന്ത്രണങ്ങൾ ആരംഭിക്കുന്നു.
നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. പുതിയ ടെലികമ്മ്യൂണിക്കേഷൻ നിയമങ്ങളെ കുറിച്ച് കഴിഞ്ഞ ഓഗസ്റ്റിൽ അറിയിച്ചിരുന്നു. നിയമവിരുദ്ധമായി എടുത്ത 52 ലക്ഷം സിം കാർഡ് കണക്ഷനുകൾ ഇതിനോടകം തന്നെ നിർജ്ജീവമാക്കിയെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
ചട്ടപ്രകാരം എല്ലാ സിം കാർഡ് ഡീലർമാരും പരിശോധനക്ക് വിധേയരാവേണ്ടതാണ്. നിയമങ്ങൾ പാലിക്കുന്നതിൽ വീഴ്ച്ച സംഭവിച്ചാൽ 10 ലക്ഷം രൂപ പിഴ അടക്കമുള്ള ശിക്ഷാ നടപടികൾ നേരിടേണ്ടി വരും. സൈബർ തട്ടിപ്പുകൾ തടയുന്നതിന്റെ ഭാഗമായാണ് ഒരു വ്യക്തിക്ക് എടുക്കാവുന്ന സിം കാർഡിന്റെ എണ്ണത്തിൽ നിയന്ത്രണം കൊണ്ടുവന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group