ഇന്തോനേഷ്യയില്‍ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി. ജക്കാര്‍ത്തയിലെ രോഗിയില്‍ നിന്ന് ശേഖരിച്ച സാoമ്പിളിലാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്.
മ്യൂട്ടേഷനുകള്‍ സംഭവിച്ചതിനാല്‍ വൈറസ് ഏറെ അപകടകാരിയാണെന്നാണ് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്.
മുപ്പത്തിയേഴ് മാറ്റങ്ങള്‍ സ്പൈക്ക് പ്രോട്ടീനിനെ ബാധിക്കുന്നതാണ്. ഇത് കൊറോണ വൈറസ് മനുഷ്യരിലേക്ക് വേഗത്തില്‍ പകരാൻ കാരണമാകും. ഒമിക്രോണിന് ഏകദേശം 50 മ്യൂട്ടേഷനുകളാണ് സംഭവിച്ചത്. അതിലും രണ്ടിരട്ടിയാണിതെന്നത് കൂടുതല്‍ അപകട സാധ്യതയായി വൈറസ്-ട്രാക്കര്‍മാര്‍ കാണുന്നു.
ഇന്തോനേഷ്യയില്‍ ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും അപകടകാരിയായ വേരിയെന്റാണ് ഇതെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു. ലോകത്ത് ആകമാനം നാശം വിതച്ച ഒമിക്രോണിലും ഇരട്ടി അപകടം വരുത്താൻ പുതിയ വേരിയെന്റിനാവും. നിലവില്‍ കണ്ടെത്തിയ പുതിയ വകഭേദത്തിന് പേര് നല്‍കിയിട്ടില്ല.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group