ഈശോയുടെ ഉയിർപ്പ് നമുക്കു നൽകുന്ന അതേ ദിവ്യരഹസ്യമാണ് ഉയിർപ്പിന്റെ എട്ടാംനാൾ പുതുഞായറിലും നാം അനുസ്മരിക്കുന്നതെന്ന് പാലാ രൂപതാധ്യക്ഷൻ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്.
പുതുഞായറിൽ ഉത്ഥിതൻ തോമാശ്ലീഹായ്ക്കു പ്രത്യക്ഷപ്പെടുകയും അതുവഴി ശിഷ്യന്മാർ വിശ്വാസത്തിൽ ഉറപ്പിക്കപ്പെടുകയും നവീകരിക്കപ്പെടുകയും ചെയ്യുന്നു. സഭയിലാകമാനം സംജാതമാകേണ്ട ഉണർവിന്റെയും ഐക്യത്തിന്റെയും വിശുദ്ധ പാരമ്പര്യങ്ങളുടെ വിശേഷവിധിയായി നസ്രാണികൾക്കു തോമാശ്ലീഹായിലൂടെ ലഭിച്ച മിശിഹാനുഭവത്തിന്റെയും അനുസ്മരണദിനമാണിത്. ഭാരത നസ്രാണികൾ മാർത്തോമായുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാം വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ ഈ പുതുഞായറിന് ഏറെ പ്രാധാന്യമുണ്ട്. ശ്ലീഹ കേരളക്കരയിലിറങ്ങിയ കൊടുങ്ങല്ലൂരും ഗുജറാത്തിലെ ബാറൂച്ചും ഏഴരപ്പള്ളികളായ കൊടുങ്ങല്ലൂർ, പാലയൂർ, കോക്കമംഗലം, പറവൂർ (കോട്ടക്കാവ്), നിരണം, കൊല്ലം, ചായൽ (നിലയ്ക്കൽ), തിരുവാംകോട് എന്നിവയും പാദസ്പർശത്താൽ അനുഗൃഹീതമായ മലയാറ്റൂരും പുണ്യകുടീരം സ്ഥിതി ചെയ്യുന്ന മൈലാപ്പൂർ ചിന്നമലയും ഓരോ നസ്രാണിയുടെയും സിരയിലൂടെ ഒഴുകുന്ന ചുടുനിണം പോലെയാണ്. മലയാറ്റൂർ മലകയറ്റം തന്നെ ഏറ്റം സജീവത്തായ തോമാ പാരമ്പര്യത്തെയാണ് പ്രഘോഷിക്കുന്നത്. ഓരോ നസ്രാണിയും ഒരിക്കലെങ്കിലും ഈ മലകയറാൻ ആഗ്രഹിക്കുന്നു. അനശ്വരമായ നസ്രാണി പാരമ്പര്യത്തിന്റെ ഒരു സാക്ഷ്യമാണിതെന്നും അദ്ദേഹം പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group