മലയാറ്റൂർ പള്ളിയിൽ പുതുഞായർ തിരുനാളിന് ഇന്ന് കൊടിയേറും. 16നാണു തിരുനാൾ. താഴത്തെ പള്ളിയിൽ ഇന്നു രാവിലെ 5.30ന് ആരാധന, ആറിന് ആഘോഷമായ പാട്ടുകുർബാന. തുടർന്ന് വികാരി ഫാ. വർഗീസ് മണവാളൻ കൊടിയേറ്റും.
നാളെ വൈകുന്നേരം അഞ്ചിന് കാഞ്ഞൂർ ഫൊറോന വികാരി ഫാ. ജോസഫ് കണിയാംപറമ്പിലിന്റെ കാർമികത്വത്തിൽ തിരുസ്വരൂപം വെഞ്ചരിപ്പ്. പഴയ പള്ളിയിൽനിന്ന് തിരുസ്വരൂപങ്ങൾ ആഘോഷമായി പുതിയ പള്ളിയിലേക്ക് എഴുന്നള്ളിക്കും. തുടർന്ന് നവ വൈദികരുടെ കാർമികത്വത്തിൽ ആഘോഷമായ പാട്ടുകുർബാന, അങ്ങാടി പ്രദക്ഷിണം.
15ന് രാവിലെ 5.30 ന് ആരാധന, കുർബാന – ഫാ. സെബാസ്റ്റ്യൻ ഊരക്കാടൻ, 7.30 ന് പഴയ പള്ളിയിൽ ആഘോഷമായ പാട്ടുകുർബാന – ഫാ. ഷെറിൻ പുത്തൻപുരക്കൽ. വൈകുന്നേരം അഞ്ചിന് ആഘോഷമായ പാട്ടുകുർബാന – ഫാ. ആന്റോ ചേരാൻതുരുത്തി. വചനസന്ദേശം ഫാ. ജിജി ഓലിയപ്പുറത്ത്. തുടർന്ന് പ്രദക്ഷിണം.
പുതുഞായർ തിരുനാൾ ദിനമായ 16ന് രാവിലെ 5.30ന് കുർബാന – ഫാ. ജോൺ തേക്കാനത്ത്, ഏഴിന് കുർബാന, 9.30 ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന – ഫാ. ജെയ്ൻ പെരിയാപാടൻ, വചനസന്ദേശം റവ.ഡോ. വർഗീസ് പൊട്ടയ്ക്കൽ. വൈകുന്നേരം അഞ്ചിന് കുരിശുമുടിയിൽ നിന്നു പൊൻപണം ആചാരപൂർവം എത്തിക്കും. ആറിന് വിശുദ്ധ കുർബാന – ഫാ. ജോയി കിളിക്കുന്നേൽ.
കുരിശുമുടിയിൽ ഇന്നു വൈകുന്നേരം ആറിന് ആഘോഷമായ പാട്ടുകുർബാനയെത്തുടർന്നാണു തിരുനാൾ കൊടിയേറ്റ്. കുരിശുമുടിയിൽ ഇന്നും നാളെയും രാവിലെ 5.30 നും 6.30 നും 7.30 നും 9.30നും വൈകുന്നേരം ആറിനും വിശുദ്ധ കുർബാന. 15 ന് രാവിലെ 7.30 നും 9.30 നും വൈകുന്നേരം ആറിനും ആഘോഷമായ പാട്ടുകുർബാന.
പുതുഞായർ ദിനത്തിൽ പുലർച്ചെ 12.05 ന് ഫാ. ജോജോ കന്നപ്പിള്ളിയുടെ കാർമികത്വത്തിൽ പുതുഞായർ കുർബാന, 5.30 നും 6.30 നും വിശുദ്ധ കുർബാന, 7.30 ന് ആഘോഷമായ പാട്ടുകുർബാന- ഫാ. ഷിബിൻ കൊച്ചിലേത്ത്. 9.30 ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന - ഫാ. റോബിൻ ചിറ്റൂപറമ്പൻ. പ്രസംഗം- ഫാ. ജോസഫ് മണവാളൻ. ഉച്ചകഴിഞ്ഞു മൂന്നിന് വിശ്വാസികൾ പരന്പരാഗതരീതിയിൽ തലച്ചുമടായി പൊൻപണം ഇറക്കുന്നതോടെ തിരുനാളിനു സമാപനമാകും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group