മലയാറ്റൂർ കുരിശുപള്ളിയിൽ പുതു ഞായർ തിരുനാളിന് കൊടിയേറി

മലയാറ്റൂർ: അന്താരാഷ്ട്ര മാർത്തോമാ തീർഥാടനകേന്ദ്രമായ മലയാറ്റൂർ കുരിശുമുടിയിലും സെന്റ് തോമസ് പള്ളിയിലും (താഴത്തെ പള്ളി )മാർത്തോമാശ്ലീഹായുടെ പുതുഞായർ തിരുനാളിന് കൊടിയേറി.സെന്റ്.തോമസ് പള്ളിയിൽ രാവിലെ ആറിന് ആഘോഷമായ വിശുദ്ധ കുർബാനയ്ക്കുശേഷം വികാരി പാവം വർഗീസ് വാളൻ കൊടിയേറ്റി.വൈകുന്നേരം അഞ്ചിന് വിശുദ്ധ കുർബാന ഉണ്ടാവും.കുരിശു മുടിയിൽ രാവിലെ 6 30,7 30, 9 30, എന്നീ ക്രമത്തിലും വിശുദ്ധ കുർബാനയുണ്ടാകും.വൈകുന്നേരം 5. 30ന് ആഘോഷമായ വിശുദ്ധ കുർബാന തുടർന്ന് സ്പിരിച്വൽ ഡയറക്ടർ ഫാദർ ആൽബിൻ പാറേക്കാട്ടിൽ കൊടിയേറ്റും…കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഇത്തവണയും തീർഥാടനം നടക്കുന്നത്. അടിവാരത്തെ മാർത്തോമാശ്ലീഹായുടെ കപ്പേളക്ക് സമീപം സ്ഥാപിച്ചിരിക്കുന്ന രജിസ്ട്രേഷൻ സെന്ററിൽ പേരുകൾ രജിസ്റ്റർ ചെയ്ത ശേഷം മാത്രമേ തീർത്ഥാടനം അനുവദിക്കുകയുള്ളൂ. തിരുനാളിനു തുടക്കമാകുന്നതോടെ വിശ്വാസികളുടെ തിരക്ക് ക്രമാതീതമായി വധിക്കുമെന്നാണ് ദേവാലയ അധികൃതർ പ്രതീക്ഷിക്കുന്നത്.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group