പ്രീമട്രിക് സ്കോളർഷിപ് വിതരണത്തിനു പുതിയ നിബന്ധനകൾ ഒഴിവാക്കണം: കെസിബിസി

New Terms for Premetric Scholarship Distribution should avoid: KCBC

എറണാകുളം: ന്യൂനപക്ഷ മതവിഭാഗങ്ങളിലെ സ്കൂൾ വിദ്യാർഥികൾക്കുള്ള പ്രീമട്രിക് സ്കോളർഷിപ് വിതരണത്തിനു പ്രതിസസന്ധി സൃഷ്ടിക്കുന്ന പുതിയ നിബന്ധനകൾ ഒഴിവാക്കണമെന്നു കെസിബിസി വിദ്യാഭ്യാസകമ്മീഷൻ. റേഷൻകാർഡിലെ വരുമാനവും രക്ഷാകർത്താവിന്റെ വരുമാനം സംബന്ധിച്ച സത്യവാങ്മൂലവും പരിഗണിച്ച് അനുവദിച്ചിരുന്ന സ്കോളർഷിപ് തുക പുതിയ നിബന്ധനകൾ മൂലം പതിനായിരക്കണക്കിന് വിദ്യാർഥികൾക്ക് നിഷേധിക്കപ്പെടുന്ന സാഹചര്യമാണുണ്ടായിരിക്കുന്നത്.

ഈ വർഷത്തെ സ്കോളർഷിപ് വിതരണം സംബന്ധിച്ച് ഓഗസ്റ്റ് 25ന് പ്രസിദ്ധീകരിച്ച ഉത്തരവിലും അതിനുശേഷം പ്രസിദ്ധീകരിച്ച രണ്ട് ഉത്തരവുകളിലും മുൻ വർഷങ്ങളിലും വരുമാന സർട്ടിഫിക്കറ്റ് നിർബന്ധമായിരുന്നില്ല. രക്ഷാകർത്താവ് സമർപ്പിക്കുന്ന സത്യവാങ്ങ്മൂലവും റേഷൻകാർഡുമാണ് പരിഗണിച്ചിരുന്നത്. എന്നാൽ സ്കോളർഷിപ്പിന് അപേക്ഷിക്കേണ്ട അവസാന തീയതിയായ ഡിസംബർ 31 ന് ഏതാനും ദിവസങ്ങൾക്കു മുമ്പ് എല്ലാവരും വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന പുതിയ ഉത്തരവ് പ്രസിദ്ധീകരിച്ചിരിക്കുകയാണ്. ഇതുമൂലം അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ സംസ്ഥാനത്തെ പതിനായിരക്കണക്കിന് വിദ്യാർഥികളും രക്ഷാകർത്താക്കളും വരുമാന സർട്ടിഫിക്കറ്റിനായി വില്ലേജ് ഓഫീസുകൾ കയറിയിറങ്ങേണ്ട ഗതികേടിലാണ്.

അർഹതപ്പെട്ടവർക്ക് സ്കോളർഷിപ് നിഷേധിക്കുന്നതിനുള്ള ശ്രമമാണോ ഇതിനു പിന്നിലുള്ളതെന്നു കെസിബിസി വിദ്യാഭ്യാസ കമ്മീഷന്റെ ആലോചനസമിതി യോഗം ആശങ്ക രേഖപ്പെടുത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group