കൊറോണ വൈറസിന്റെ പുതിയ വകഭേദം വിവിധ രാജ്യങ്ങളില്‍ സ്ഥിരീകരിക്കുന്നതായി റിപ്പോര്‍ട്ട്.
യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജെഎന്‍ 1 എന്നാണ് പുതിയ വകഭേദത്തിന്റെ പേര്. സെപ്റ്റംബറിലാണ് ഇത് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്.
ജെഎന്‍ 1 വകഭേദം അമേരിക്കയുള്‍പ്പെടെ പന്ത്രണ്ട് രാജ്യങ്ങളില്‍ ഇതിനോടകം കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. വാക്സിന്‍ പ്രതിരോധത്തെ മറികടക്കാനുള്ള ശേഷിയും പുതിയ വകഭേദത്തിനുണ്ടെന്നാണ് സൂചന.
ബിഎ 2.86 എന്ന വകഭേദത്തില്‍ നിന്നുമാണ് ജെ എന്‍ 1 എന്ന വകഭേദം ഉണ്ടാകുന്നത്. യൂറോപ്പും അമേരിക്കയുമടക്കമുള്ള സ്ഥലങ്ങളില്‍ ഒട്ടേറെ പേരുടെ മരണത്തിന് ഇടയാക്കിയ ഒമിക്രോണ്‍ വകഭേദത്തില്‍ നിന്നാണ് ബിഎ 2.86 എന്ന വകഭേദമുണ്ടായത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group