വളരെ പെട്ടെന്ന് രൂപാന്തരം സംഭവിക്കുന്ന കോവിഡ് വകഭേദം കൂടുതൽ രാജ്യങ്ങളില്‍ റിപ്പോർട്ട് ചെയ്യുന്നു.
ദക്ഷിണാഫ്രിക്ക, ഇസ്രായേല്‍, ഡെൻമാര്‍ക്ക്, യു.എസ്, യു.കെ എന്നീ രാജ്യങ്ങളിലാണ് ഈ വകഭേദം കൂടുതലും കണ്ടെത്തിയിരിക്കുന്നത്.
കോവിഡിന്റെ BA.2.86 വകഭേദമാണ് ഇത്. XBB.1.5 മായി താരതമ്യപ്പെടുത്തുമ്പോൾ വൈറസിന്റെ ഘടനയില്‍ 35 തവണ മ്യൂട്ടേഷനു വിധേയമായ വൈറസാണിത്. 2023ല്‍ ഏറ്റവും കൂടുതല്‍ കണ്ടെത്തിയതും ഈ വൈറസാണ്.
ഇക്കഴിഞ്ഞ ജൂലൈ 24ലാണ് വൈറസിനെ ആദ്യമായി കണ്ടെത്തിയത്. ആഗസ്റ്റ് 23ന് ഇത്തരത്തിലുള്ള 9 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. സ്വിറ്റ്സര്‍ലൻഡിലെ അഴുക്കുവെള്ളത്തിലും വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. കോവിഡ് വകഭേദങ്ങള്‍ക്ക് ഇതുവരെ നല്‍കിയ മരുന്ന് BA.2.86 നും ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കോവിഡ് വാക്സിനുകള്‍ സ്വീകരിച്ചവരിലും നേരത്തേ കോവിഡ് വന്നവരിലും ഈ വകഭേദം കടുത്ത ആഘാതമുണ്ടാക്കുന്നുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group