തിരുവനന്തപുരം: പുതുവത്സരത്തോടനുബന്ധിച്ച് ക്രൈസ്തവ ദേവാലയങ്ങളിൽ നടത്തിവരാറുളള രാത്രികാല തിരുക്കർമ്മങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയതിൽ വ്യാപക പ്രതിഷേധം.
ഡിസംബർ 31 ന് രാത്രിയിൽ വർഷാവസാന പ്രാർത്ഥനകളും പുതുവത്സര പ്രാർത്ഥനകളും ആരാധന, ദിവ്യബലി എന്നിവയും നടത്തുന്നത് പതിവാണ്.എന്നാൽ ഒമിക്രോൺ പശ്ചാത്തലത്തിൽ ഡിസംബർ 30 മുതൽ ജനുവരി രണ്ടുവരെ സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് ദേവാലയങ്ങളിലെ രാത്രികാല തിരുക്കർമ്മങ്ങൾക്കും വിലക്ക് വന്നത്.തിരുക്കർമ്മങ്ങൾക്കായി പ്രത്യേഅനുമതി നൽകി ഉത്തരവിറക്കണമെന്നാണ്വിശ്വാസികളുടെ ആവശ്യം.
കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ കഴിഞ്ഞവർഷങ്ങളിലും പുതുവത്സര തിരുക്കർമ്മങ്ങൾ രാത്രികാലത്ത് നടത്തിയിരുന്നില്ല
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group