സീറോമലബാർ സഭയുടെ പുതിയ യൂത്ത് കമ്മീഷൻ സെക്രട്ടറിയായി ഫാ. ജേക്കബ് ചക്കാത്ര നിയമിതനായി

New Youth Commission Secretary appointed for the Syro Malabar Church

കാക്കനാട്: ഫാ. ജേക്കബ് ചക്കാത്ര സീറോ മലബാർ സഭയുടെ യൂത്ത് കമ്മീഷൻ സെക്രട്ടറി. ചങ്ങനാശ്ശേരി അതിരൂപതാംഗമായ ഫാ. ജേക്കബ് ചക്കാത്ര സീറോമലബാർ സഭയുടെ യൂത്ത് കമ്മീഷൻ സെക്രട്ടറിയായും സീറോ മലബാർ യൂത്ത് മൂവ്മെൻറിൻറെ ഗ്ലോബൽ ഡയറക്ടറായും നിയമിതനായി. പാലാ രൂപതാംഗമായ ഫാ. ജോസഫ് ആലഞ്ചേരിയുടെ സേവന കാലാവധി തീർന്നതിനെ തുടർന്നാണ് ഫാ. ജേക്കബ് ചക്കാത്ര നിയമിതനായത്.

2015 മുതൽ ചങ്ങനാശ്ശേരി അതിരൂപതയുടെ യുവജനസംഘടനയായ യുവദീപ്തി- എസ് എം വൈ എം ൻറെ ഡയറക്ടറായി ബഹു. ചക്കാത്ര അച്ചൻ സേവനം ചെയ്തുവരുകയായിരുന്നു. പ്രസിദ്ധ വചനപ്രഘോഷകനും ധ്യാനഗുരുവുമായ ഫാ. ജേക്കബ് ചക്കാത്ര ചങ്ങനാശ്ശേരി അതിരൂപതയിലെ തെള്ളകം പുഷ്പഗിരി, കോട്ടയം ലൂർദ്ദ്, അയർക്കുന്നം, ചാഞ്ഞോടി, കുമാരനല്ലൂർ ഇടവകകളിലും, കെ.സി.എസ്.എൽ .ൻറെ അസി. ഡയറക്ടറായും സേവനം ചെയ്തിട്ടുണ്ട്. ചമ്പക്കുളം സെൻറ് മേരീസ് ബസിലിക്കാ ഇടവകാംഗമായ ജേക്കബച്ചൻ ചക്കാത്ര ജോസഫ് തോമസ് – മറിയാമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ ബിജു തോമസ്, രഞ്ചൻ തോമസ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group