ലൂഥറൻ വേൾഡ് ഫെഡറേഷൻ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ആദ്യമായി വനിതാ നിയമനം

കൗൺസിൽ ഓഫ് ലൂഥറൻ വേൾഡ് ഫെഡറേഷൻ (LWF)ന്റെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ആദ്യമായി വനിതാ നിയമനം നടത്തി. 45 വയസ്സുള്ള
ആൻ ബർഗാർഡണ് LWF ന്റെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
ഈ സ്ഥാനത്തേക്ക് എത്തിയ കിഴക്കൻ യൂറോപ്പിൽ നിന്നുള്ള ആദ്യ വനിതയും ആദ്യത്തെ പ്രതിനിധിയുമാണ് റവ. ആൻ ബർഗാർഡ്.
നവംബർ ആദ്യം വാരത്തിൽ പുതിയ ജനറൽ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കും. കഴിഞ്ഞ 11 വർഷമായി 148 പള്ളികളുടെ കൂട്ടായ്മയ്ക്ക് നേതൃത്വം നൽകിയത് റവ. ഡോ. മാർട്ടിൻ ജംഗെയായിരുന്നു.
നിലവിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ഓഫ് എസ്റ്റോണിയൻ ഇവാഞ്ചലിക്കൽ ലൂഥറൻ ചർച്ചിന്റെ വികസന മേഖലയുടെ തലവനായും . അന്താരാഷ്ട്ര, എക്യുമെനിക്കൽ ബന്ധങ്ങളുടെ സഭയുടെ ഉപദേഷ്ടാവ് എന്ന നിലയിലും 2013 മുതൽ 2018 വരെ ലൂഥറൻ ഫെഡറേഷന്റെ ജനീവ ഓഫീസുകളിൽ എക്യുമെനിക്കൽ റിലേഷൻസ് സെക്രട്ടറിയായയും ആൻ ബർഗാർഡ് സേവനമനുഷ്ഠിച്ചിട്ടുണ്ട്.
തന്നെ ഈ പുതിയ ഉത്തരവാദിത്വം ഏൽപ്പിച്ച ദൈവത്തോടും കൗൺസിൽ അംഗങ്ങളോടും പുതിയ സെക്രട്ടറി നന്ദി അറിയിച്ചു…


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group