വത്തിക്കാൻ:വളരെയധികം പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വരുന്ന ചൈനയിലെ ക്രൈസ്തവ സഭയ്ക്ക് വേണ്ടി പ്രാർത്ഥിക്കുവാൻ വിശ്വാസികളോട് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ.ക്രിസ്ത്യാനികളുടെ സഹായമായ മാതാവിന്റെ തിരുനാൾ ദിനമായ ഇന്നലെ നടന്ന പ്രത്യേക പ്രാർത്ഥനയിലാണ് ചൈനയിലെ പീഡിതരായ ക്രൈസ്തവ സമൂഹത്തിനു വേണ്ടി പ്രാർത്ഥിക്കുവാൻ മാർപാപ്പ ആഹ്വാനം ചെയ്തത്.സഭയുടെ ദൗത്യത്തിലെ നായകനായ പരിശുദ്ധാത്മാവ്, സുവാർത്ത വഹിക്കുന്നവരായി, നന്മയുടെയും ദാനധർമ്മത്തിന്റെയും സാക്ഷികളാക്കി ഓരോ വിശ്വാസിയേയും പരിവർത്തന പ്പെടുത്തുവാനും,ചൈനയിലെ ക്രൈസ്തവ സമൂഹത്തിന് തങ്ങളുടെ ജന്മനാട്ടിൽ നീതിയുടെയും സമാധാനത്തിന്റെയും നിർമ്മാതാക്കളാകാൻ സാധിക്കട്ടെയെന്നും മാർപാപ്പ ആശംസിച്ചു .
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group