പ്രാർഥിച്ചുകൊണ്ടിരുന്ന 3 സെമിനാരി വിദ്യാർഥികളെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി

നൈജീരിയ: പ്രാർത്ഥിച്ചു കൊണ്ടിരുന്ന മൂന്നു സെമിനാരി വിദ്യാർത്ഥികളെ കൊള്ളക്കാർ തട്ടിക്കൊണ്ടുപോയി. കാഡുന സ്റ്റേറ്റിലെ ഫായിറ്റി ക്രൈസ്റ്റ് ദ കിംഗ് മേജർ സെമിനാരിയിലെ വിദ്യാർത്ഥികളെയാണ് ആയുധധാരികൾ തട്ടിക്കൊണ്ടുപോയത്.കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. അവിടെയുണ്ടായിരുന്ന മറ്റ് ആറു സെമിനാരി വിദ്യാർത്ഥികൾക്ക്പരിക്കേറ്റിട്ടുണ്ട്.

സെമിനാരി ചാപ്പലിൽ പ്രാർത്ഥിച്ചുകൊണ്ടിരുന്ന വിദ്യാർത്ഥികളെയാണ് തട്ടിക്കൊണ്ടുപോയത്. മൂന്നുപേരു നാലാം വർഷ തിയോളജിവിദ്യാർത്ഥികളാണ്. 13 വിദ്യാർത്ഥികളാണ് ഇവിടെയുള്ളത്.

ക്രൈസ്തവരെ തട്ടിക്കൊണ്ടുപോകുന്നത് നൈജീരിയായിലെ നിത്യസംഭവമായി മാറിയിരിക്കുകയാണ് ക്രൈസ്തവരുടെയും പൗരന്മാരുടെയും സുരക്ഷയെക്കുറിച്ച് ഗവൺമെന്റെ ബോധവാന്മാരാകണമെന്നും സുരക്ഷ ഉറപ്പുവരുത്തണമെന്നു സഭാനേതാക്കന്മാർ ആവശ്യപ്പെട്ടിട്ടുണ്ട്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group