സംഘർഷം രൂക്ഷമാകുന്ന സുഡാനിലെ റംബെക് രൂപതയ്ക്ക് പുതിയ ഇടയൻ

സംഘർഷം രൂക്ഷമാകുന്ന സുഡാനിലെ റംബെക് രൂപതയ്ക്ക് പുതിയ ബിഷപ്പിനെ മാർപാപ്പ നിയമിച്ചു. കോംബോണി
മിഷനറി അംഗമായ ഫാദർ കാർലാസെയർ, (43)
ആണ് രൂപതയുടെ പുതിയ ഇടയനായി മാർപാപ്പ തെരഞ്ഞെടുത്തത്.
” ഞാൻ ഈ നിയമനം പ്രതീക്ഷിച്ചിരുന്നില്ല എന്നാൽ വിശ്വാസത്തോടും വളരെ പ്രതിബദ്ധതയോടെ കൂടി ഞാൻ ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു സ്നേഹനിർഭരമായ ദൈവ പദ്ധതി നടപ്പിലാകട്ടെ “
ഫാദർ കാർലാസെയ പറഞ്ഞു
” എപ്പിസ്കോപ്പൽ ശുശ്രൂഷയിലേക്ക് വിളിച്ച് റാംബക്കിലെ ബിഷപ്പായി നിയമിച്ചു അതിലൂടെ തന്നോടു കാണിച്ച സ്നേഹത്തിനും വിശ്വാസത്തിനും മാർപാപ്പയും ആഗോള സഭയോടും അദ്ദേഹം നന്ദി പറഞ്ഞു
ഇറ്റലിയിൽ ജനിച്ച ഫാദർ കാർലാസെയർ സെൻട്രൽ ഇറ്റലിയുടെ തിയോളജിക്കൽ ഫാക്കൽലിട്ടിയിൽ നിന്നും, പൊന്തിഫിക്കൽ ഗ്രിഗോറിയസ് യൂണിവേഴ്സിറ്റിയിൽ നിന്നും ദൈവശാസ്ത്രത്തിൽ ബിരുദവും പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് മിസോളജി യിലും ബിരുദം നേടി
2003 കോംബോണി മിഷ്ണറി അംഗമായി ദൈവവേലയിൽ പ്രവേശിച്ച അദ്ദേഹം 2004 ഇൻസ്റ്റിറ്റ്യൂട്ടിനെ പുരോഹിതനായി നിയമിതനായി .
2005 മുതൽ സുഡാനിലും 2017 മുതൽ 2019 വരെ ദക്ഷിണ സുഡാനിലെ കോംബോണി മിഷണറിമാരുടെ വൈസ് പ്രൊവിഷൻആയും സേവനമനുഷ്ഠിച്ചു തുടർന്ന് 2020 മുതൽ മലകർ രൂപതയുടെ വികാരി ജനറലായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group