മാർപാപ്പയുടെ സ്നേഹകരുതലിന് നന്ദി പറഞ്ഞ് ആഫ്രിക്കൻ രൂപത

ആഫ്രിക്കയിൽ കഴിഞ്ഞ ദിവസം നടന്ന പ്രകൃതി ദുരന്തത്തിൽ ദുരിതമനുഭവിക്കുന്നവരെയും കോവിഡ് 19 പകർച്ചവ്യാധി മൂലം ദരിദ്രത്തിലായവരെയും സഹായിക്കാൻ ഫ്രാൻസിസ് മാർപാപ്പ 300000 യൂറോ സംഭാവന നൽകി. മാർപാപ്പയുടെ ഈ സ്നേഹകരുതലിന് ദക്ഷിണാഫ്രിക്കയിലെ കത്തോലിക്കാ മെത്രാന്മാർ നന്ദിയറിയിച്ചു.ദുരിതമനുഭവിക്കുന്ന ആഫ്രിക്കൻ രാജ്യത്തെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ആഫ്രിക്കൻ ബിഷപ്പ് കോൺഫറൻസ് മാർപാപ്പയ്ക്ക് കത്ത് അയച്ചിരുന്നു . തുടർന്നാണ് കഴിഞ്ഞ ദിവസം സാംബിയ ,സിംബാവേ മലവി തുടങ്ങിയ രാജ്യങ്ങളെ സഹായിക്കാൻ 300000 യൂറോ (350000 ഡോളർ ) സംഭാവന നൽകിയത് . ഫണ്ട് ലഭിച്ചതിനുശേഷം അതിനെ റ വിനിയോഗത്തെ സംബന്ധിച്ച കാര്യങ്ങൾ മാർപാപ്പയെ അറിയിക്കുമെന്ന് സാബിയ ബിഷപ്പ് ക്ലിയോഫാസ് ലുങ്ക അറിയിച്ചു.മതം,വംശം ,രാഷ്ട്രീയം നോക്കാതെ സമൂഹത്തിൽ ദുരിതമനുഭവിക്കുന്നവർ ഭവനരഹിതർ ,ദരിദ്രർ, കോവിഡ് ആരോഗ്യ പ്രവർത്തകർ ,തുടങ്ങിയവർക്ക് വേണ്ടി ഫണ്ട് വിനിയോഗിക്കുമെന്നും അതിനായി എല്ലാ രൂപതകളിലെയും ബിഷപ്പുമാർക്കും ഇടവക വികാരിമാർക്കും വേണ്ട നിർദ്ദേശം നൽകിയതായി ബിഷപ്പ് ലുങ്ക അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group