ദിവ്യബലിയുടെ കാർമികത്വം പ്രൊട്ടസ്റ്റന്റ് പാസ്റ്ററോടൊപ്പം പങ്കിട്ട പുരോഹിതനെ വികാരി പദവിയിൽ നിന്ന് ഒഴിവാക്കി

വിശുദ്ധ കുർബാനയുടെ കാർമികത്വം പ്രൊട്ടസ്റ്റന്റ് പാസ്റ്ററോടൊപ്പം പങ്കിട്ട ബ്രസീലിയൻ സ്വദേശിയും മിഷനറീസ് ഓഫ് സെന്റ് ചാൾസ് ബോറോബിയോ സഭാംഗവുമായ ഇടവക വൈദികനെ വികാരി പദവിയിൽ നിന്ന് ഒഴിവാക്കി.ബ്രസീലിയൻ സേക്രെട്ട് ഹാർട്ട് ജീസസ് ഇടവക വികാരിയായ ഫാദർ ജോസ് കാർലോസിന്റെ പ്രവർത്തിയിൽ അത്യന്തം ഖേദകരമുണ്ടെന്നുo, ഇത്തരo പ്രവർത്തി ഇടവക ജനത്തിന് ആശയകുഴപ്പത്തിനും ഭിന്നതയ്ക്കും ഇടയാക്കിയതായും അതിരൂപത ബിഷപ്പ് വിൻസെന്റ് കോസ്റ്റ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. സമൂഹത്തിൽ പാവപ്പെട്ടവരോടും ദരിദ്രരോടും ഉള്ള വൈദികന്റെ ഉദാര മനസ്കത രൂപത നേതൃത്വത്തിന് അറിയാം എന്നും എന്നാൽ പരിശുദ്ധമായ ബലിയർപ്പണത്തിന് പ്രൊട്ടസ്റ്റന്റ് പാസ്റ്ററുടെ സാന്നിധ്യം സഥൈക്യത്തെ ബാധിച്ചുവെന്നും ബിഷപ്പ് പുറത്തുവിട്ട പ്രസ്താവന ചൂണ്ടിക്കാട്ടി. യോഗ്യമായ രീതിയിൽ തിരുപ്പട്ട സ്വീകരണം നടത്തിയ ആളായിരിക്കണം ക്രിസ്തുവിന്റെ പ്രതിപുരുഷൻ എന്ന നിലയിൽ വിശുദ്ധ കുർബാന അർപ്പിക്കേണ്ടത’ കത്തോലിക്കാ സഭയുമായി പൂർണ ഐക്യം ഇല്ലാത്ത സഭകളിലെയോ സമൂഹങ്ങളിലെയോ പുരോഹിതന്മാർക്കോ ഒപ്പം വിശുദ്ധ കുർബ്ബാന അർപ്പിക്കരുതെന്ന് കാനൻ നിയമം അനുശാസിക്കുന്നതായി ബിഷപ്പ് പറഞ്ഞു എന്നാൽ ഫാദർ കാർലോസ് പരിശുദ്ധ കുർബാനയുടെ പവിത്രത
കളങ്കപ്പെടുത്താൻ മനപ്പൂർവം ശ്രമിക്കുകയില്ലെന്നും അതിനാൽ ഈ വിഷയം തുടർനടപടിക്കായി വത്തിക്കാൻ വിശ്വാസ തിരുസംഘത്തിന്റെ പരിഗണനയ്ക്ക് അയച്ചിരിക്കുക ബിഷപ്പ് കോസ്റ്റ പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു .വിശ്വാസ തിരുസംഘത്തിന്റെ തിരുമനo അനുസരിച്ചായിരിക്കും ഇനിയുള്ള നടപടികൾ എടുക്കുകയെന്നും ബിഷപ്പ് അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group