ദൈവകരുണയുടെ പ്രചാരകനായിരുന്ന ഫാദർ സെറാഫീം മിഖാലെങ്കാ അന്തരിച്ചു.

കരുണയുടെ അപ്പോസ്തോലിക എന്ന വിശേഷിപ്പിക്കുന്ന വിശുദ്ധ ഫോസ്റ്റിനയുടെ ഡയറിക്കുറിപ്പുകൾ തർജ്ജിമ ചെയ്ത പ്രശസ്ത മരിയൻ ക്ലെറിക്കസ് സഭാംഗമായ ഫാദർ സെറാഫി മിഖാലെങ്ക നിര്യാതനായി. 90 വയസ്സായിരുന്നു. മസ്സാച്ച സെറ്റ്സിലെ പീറ്റ് ഫീൽഡിലെ ബെർക് ഷെയർ മെഡിക്കൽ സെന്ററിൽ വെച്ചായിരുന്നു അന്ത്യം. വിശുദ്ധ ഫോസ്റ്റിനയുടെ ഡയറിക്കുറിപ്പുകൾ പരിഭാഷപ്പെടുത്തിയ പേരിലും 1970 ൽ പോളണ്ടിൽ കമ്മ്യൂണിസ്റ്റു സ്വെച്ചാധിപത്യത്തിൽ കീഴിൽ നിന്ന് വിശുദ്ധയുടെ ഡയറിയിലെ പേജുകളുടെ ഫോട്ടോ കൾ സംരക്ഷിച്ചതിന്റെ പേരിലും ഫാദർ മിഖാലെങ്കാ പ്രശസ്തനായി, കൂടാതെ ദൈവ കരുണ പ്രചരിപ്പിക്കുന്നതിനാൽ പ്രധാന പങ്കും ഫാദർ വഹിച്ചു, സെന്റ് തോമസ് അക്വിനാസ് പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിട്യൂട്ടിൽ നിന്നും പഠനം പൂർത്തിയാക്കിയ അദ്ദേഹം അമേരിക്കയിലെ കത്തോലിക്കാ യൂണിവേഴ്സിറ്റിയിലെ ദൈവശാസ്ത്രം വിഭാഗം പ്രൊഫെസ്സറായും സെമിനാരി ഫോർമെറ്ററായും സേവനമനുഷ്ടിച്ചിട്ടുണ്ട് .വിശുദ്ധ ഫോസ്റ്റിനയുടെ ജീവിതത്തെ അസ്പതമാക്കിയുള്ള ഡോക്യൂമെന്ററിയുടെ ദൈവശാസ്ത്ര ഉപദേഷ്ടാവും കൂടിയായിരുന്നു അന്തരിച്ച മിഖാലെങ്കാ


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group