ഫോക്കോലെയർ മൂവ്മെന്റ് : പുതിയ പ്രസിഡന്റായി മാർഗരറ്റ് കാരമിയെ തെരഞ്ഞെടുത്തു.

അന്താരാഷ്‌ട്ര കത്തോലിക്കാ സംഘടനയായ ഫോക്കോലെയർ മൂവ്മെന്റിന്റെ പുതിയ പ്രസിഡന്റ് സ്ഥാനത്തേക്ക് മാർഗരറ്റ് കാരമിയെ തിരഞ്ഞെടുത്തു.
ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും തത്വങ്ങളിൽ ശ്രദ്ധ കേന്ദ്രീ കരിച്ചുകൊണ്ട് പ്രവർത്തിക്കുന്ന കത്തോലിക്കാ സംഘടന ഫോക്കോലെയർ മൂവ്മെന്റിന്റെ മൂന്നാമത്തെ പ്രസിഡന്റാ യിട്ടാണ് കാരമി സ്ഥാനം ഏൽക്കുക.അറബ് കത്തോലിക്കരായ കാരമി യഥാർത്ഥത്തിൽ വിശുദ്ധ നാട്ടിൽ നിന്നുള്ളതാണ് . അമേരിക്കയിലെ ലോസ് ഏഞ്ചലസ്‌ ജൂത സർവകലാശാലയിൽ യഹൂദ പഠനത്തിൽ ബിരുദവും, ഇറ്റാലിയൻ കൗൺസിലേറ്റിൽ 14 വർഷം ജോലിയും ചെയ്തിട്ടുണ്ട്. ഹോളിലാന്റിലെ കത്തോലിക്കാ ഓർഡിനറുകളുടെ എപ്പിസ്‌കോപ്പൽ കമ്മീഷൻ ഫോർ ഇൻറ്റിലീജിയസ് ഡയലോഗിലും ഇസ്രായേലിലെ ഇന്റർ റിലീജിയസ് കോർഡിനേറ്റിംഗ് കൗൺസിലിലും അംഗമായി സേവനം അനുഷ്ടിച്ചിട്ടുണ്ട്. ക്രിസ്ത്യാനികൾ ,ജൂതന്മാർ ,മുസ്ലീങ്ങളും തമ്മിലുള്ള സംഭാഷണം പ്രോത്സാഹിപ്പിക്കുന്നതിന് നടത്തിയ പ്രവർത്തനങ്ങൾക്ക് മൗണ്ട് സിയോൺ അവാർഡും സെന്റ് റീത്ത ഇന്റർനാഷണൽ പുരസ്കാരവും ലഭിച്ചിട്ടുണ്ട് . 2014 മുതൽ ഫോക്കോലെയർ പ്രസ്ഥാനത്തിന്റെ നേതാക്കളിൽ ഒരാളായി പ്രവർത്തിക്കുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group