ഈ വർഷത്തെ വിശുദ്ധ വാര തിരുകർമ്മങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഈ വർഷത്തെ തിരുകർമ്മങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കുമെന്ന് വത്തിക്കാനിലെ ആരാധന തിരുസംഘം പുറത്തിറക്കിയ മാർഗനിർദ്ദേശത്തിൽ പറഞ്ഞു .വിശുദ്ധ വാര തിരുകർമങ്ങളെ കുറിച്ച് കഴിഞ്ഞ വർഷം പരിശുദ്ധ സിംഹാസനം നൽകിയ മാനദണ്ഡം പാലിക്കണമെന്നും രാജ്യത്തിന്റെ നിലവിലെ സാഹചര്യം അനുസരിച്ച് മെത്രാൻ സമിതിക്കും പ്രാദേശിക മെത്രാൻ സമിതിക്കും പുതിയ നിർദ്ദേശങ്ങൾ തീരുമാനിക്കാം എന്ന് പുതിയ മാർഗനിർദ്ദേശത്തിൽ പറയുന്നു .കുടുംബ പ്രാർത്ഥനകൾ വ്യക്തിപരമായ പ്രാർത്ഥനകളും ഈ സാഹചര്യത്തിൽ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട് .നവമാധ്യമങ്ങളുടെ സഹായം വേണ്ടതുപോലെ ഉപയോഗിക്കുവാനും രൂപതകൾ തയ്യാറാവാൻ ആരാധന തിരുസംഘത്തിന്റെ തലവൻ കർദിനാൾ റോബർട്ട് സാറാ ആഹ്വാനം ചെയ്തു. പെസഹാ വ്യാഴാഴ്ചത്തെ കാൽകഴുകൽ ശുശ്രൂഷയും ദിവ്യകാരുണ്യ പ്രദക്ഷിണവും കഴിഞ്ഞ , വർഷത്തെപ്പോലെ നടത്തണമെന്നും ദിവ്യകാരുണ്യം മറ്റു ബലി പീഠം അലങ്കരിക്കാതെ സക്റാരിയിൽ തന്നെ സൂക്ഷിക്കണമെന്നും പുതിയ മാർഗരേഖയിൽ പറയുന്നു. ദുഃഖ വെള്ളിയാഴ്ച നടക്കുന്ന കുരിശുചുംബനം ഈ വർഷം ഒഴിവാക്കാനും രോഗികളായവർക്ക് വേണ്ടി അന്നേദിവസം പ്രത്യേകം പ്രാർത്ഥന നടത്തുവാനും മാർഗ രേഖയിൽ പറയുന്നു.ഉയർപ്പ് തിരുനാളിന്റെ തിരുകർമ്മങ്ങൾ ദേവാലയത്തിൽ തന്നെ നടത്തണമെന്നും, വിശ്വാസികളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് ആരോഗ്യകരമായ രീതിയിലാവണം ഈ വർഷത്തെ വിശുദ്ധ വാര തിരുകർമ്മങ്ങൾ നടത്തേണ്ടതെന്നും പുതുതായി പുറത്തിറക്കിയ മാർഗനിർദ്ദേശത്തിൽ പറയുന്നു..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group