മനുഷ്യകടത്തിനെതിരെ സെന്റ്. ബഖിതയുടെ മധ്യസ്ഥ പ്രാർത്ഥനയ്ക്ക് ആഹ്വാനം നൽകി ഫ്രാൻസിസ് മാർപാപ്പ.

സമൂഹത്തിൽ വർധിച്ചുവരുന്ന മനുഷ്യകടത്തിനെതിരെ സെന്റ് ജോസഫിൻ ബഖിത യുടെ മാധ്യസ്ഥം പ്രാർത്ഥിക്കാൻ കത്തോലിക്കാ വിശ്വാസികൾക്ക് ആഹ്വാനം നൽകി ഫ്രാൻസിസ് മാർപാപ്പ. മനുഷ്യന്റെ അന്തസ്സിനു തന്നെ അപമാനമായ മനുഷ്യക്കടത്തു ഉടൻ അവസാനിപ്പിക്കണമെന്നും മാർപാപ്പ ആവശ്യപ്പെട്ടു. സമൂഹത്തിലെ ദുർബല വിഭാഗത്തിൽപെട്ട പുരുഷന്മാർ, സ്ത്രീകൾ, കുട്ടികൾ തുടങ്ങിയ എല്ലാവരെയും ചൂഷണത്തിൽനിന്നും അടിമത്വത്തിൽ നിന്നും സംരക്ഷിക്കാൻ സമൂഹത്തിനുള്ള പൊതുപ്രധിബന്ധത്തെയും മാർപാപ്പ ഓർമപ്പെടുത്തി.അടിമത്തവും മനുഷ്യക്കടത്തും മൂലം പരിക്കേറ്റവരെ ദൈവം സംരക്ഷിക്കട്ടെ എന്നും അടിമത്തത്തെ അതിജീവിക്കുന്നവർക്ക് ആശ്വാസവും പ്രതീക്ഷയും നൽകുവാൻ യേശുകൂടെ യുണ്ടാവട്ടെ എന്ന് മാർപാപ്പ പ്രാർത്ഥിച്ചു. മനുഷ്യകടത്തിനെതിരെ പോരാടുന്ന എല്ലാവരെയും പ്രത്യേകിച്ച് മറ്റ് വിഭാഗങ്ങളിൽ പെട്ടവരോടും മാർപാപ്പ നന്ദിയറിയിക്കുകയും കത്തോലിക്കാരായ വിശ്വാസികളോട് മനുഷ്യകടത്തിനെതിരെ സെൻ്റ്. ബഖിതയുടെ മാധ്യസ്ഥം പ്രാർത്ഥിക്കുവാൻ ആഹ്വാനം ചെയ്തു. സെന്റ്.ബഖിത അടിമത്തത്തിൽ കഴിയുന്നവരെ സഹായിക്കുകയും അടിമ ചങ്ങല തകർക്കാൻ ദൈവത്തോട് അപേക്ഷിക്കും നമുക്ക് ആ പുണ്യവതിയുടെ മാധ്യസ്ഥം യാചിക്കാം മാർപാപ്പ പറഞ്ഞു. അന്താരാഷ്‌ട്ര മനുഷ്യക്കടത്തിന് ഇരകളായവർക്കുള്ള പ്രാർത്ഥന ദിനം എല്ലാവർഷവു സെന്റ്. ബഖിതയുടെ തിരുനാൾ ആയ ഫെബ്രുവരി 8 നാണ് നടത്തുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group