ന്യൂന പക്ഷങ്ങളെ സംരക്ഷിക്കാനുള്ള ബിൽ നിരസിച്ച് പാകിസ്ഥാൻ

ന്യൂന പക്ഷങ്ങൾക്ക് സംരക്ഷണം ആവശ്യപ്പെടുന്ന ബിൽ പാക്കിസ്ഥാൻ സെനറ്റ് പാനൽ നിരസിച്ചു.മതപരമായ പ്രേരണയുള്ള ആക്രമണങ്ങളിൽ നിന്ന് ന്യൂനപക്ഷ സമുദായങ്ങളെ സംരക്ഷിക്കുന്നതിനുള്ള ബിൽ ആണ് സെനറ്റ് തള്ളിയത്. ന്യൂന പക്ഷങ്ങൾ രാജ്യത്ത് സമ്പൂർണ മതസ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ടെന്ന അവകാശപെട്ടുകൊണ്ടാണ് ബിൽ നിരസിച്ചത്. ന്യൂനപക്ഷങ്ങൾക്കായ് ക്ഷേത്രങ്ങൾ പോലും സർക്കാർ നിർമിക്കുന്നുണ്ട് എന്നും അവരുടെ വിദ്യാഭ്യാസ മത സ്ഥാപനങ്ങൾ സ്ഥാപിക്കുവാനും സംരക്ഷിക്കുവാനും സ്വാതന്ത്ര്യം ഉണ്ടെന്നും ഹൈഡെറി എക്സ്പ്രസ് ട്രിബ്യൂൺ തലവൻ ഹൈദേരി പറഞ്ഞു. എന്നാൽ പ്രശസ്ത ന്യൂന പക്ഷ പ്രവർത്തകനായ കപാൽ ദേവ് ബിൽ നിരസിച്ചതിൽ ഖേദം പ്രകടിപ്പിച്ചു. ന്യൂനപക്ഷ സംരക്ഷണം നടത്താൻ സർക്കാർ ആഗ്രഹിക്കാത്തതുകൊണ്ടാണ് ബിൽ നിരസിച്ച തെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാകിസ്ഥാനിൽ നടന്ന ഭൂരിഭാഗം കേസുകളിലും ന്യൂനപക്ഷ പെൺകുട്ടികളെ നിർബന്ധിച്ച് മതപരിവർത്തനത്തിന് വിധേയമാക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.ന്യൂനപക്ഷങ്ങൾക്ക് സ്വതന്ത്രമായ അന്തരീക്ഷത്തിൽ ജീവിക്കാനും തങ്ങളുടെ മതസ്ഥലങ്ങളിൽ പോകുവാനും അവസരമുണ്ടാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group