ഫാദർ സ്റ്റാൻ സ്വാമിയുടെ ജാമ്യാപേക്ഷ എൻഐഎ കോടതി തള്ളി NIA- rejected-Stan-bail- application

ഫാദർ സ്റ്റാൻ സ്വാമിയുടെ ജാമ്യാപേക്ഷ എൻഐഎ കോടതി തള്ളി NIA- rejected-Stan-bail- application
 തീവ്രവാദ ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത ഈശോസഭാ വൈദികനായ സ്റ്റാൻ സ്വാമി യുടെ ജാമ്യാപേക്ഷ പ്രത്യേക എൻഐഎ കോടതി തള്ളി. മതിയായ തെളിവുകൾ ഉണ്ടെന്നും കുറ്റകൃത്യം ഗൗരവകരമണെന്നും ആരോപിച്ചുകൊണ്ട്ള്ള  N I A  വാദത്തെ അംഗീകരിച്ചുകൊണ്ടാണ് ജാമ്യാപേക്ഷ കോടതി തള്ളിയത്.
 മഹാരാഷ്ട്രയിലെ കൊരഗവ് ഗ്രാമത്തിൽ നടന്ന കലാപത്തിൽ തീവ്രവാദ പങ്കുണ്ടെന്ന് ആരോപിച്ച് ഒക്ടോബർ എട്ടിനാണ് സ്റ്റാൻ സ്വാമി  ഉൾപ്പെടെ 16 പേരെ എൻഐഎ കോടതി കസ്റ്റഡിയിലെടുത്തത്  തന്റെ നിരപരാധിത്വം പലതവണ ഏറ്റു പറഞ്ഞിട്ടും ജാമ്യം പോലും നിഷേധിച് 5 മാസത്തിലേറെയായി ജയിലിൽ കഴിയുന്ന ഫാദറിനെ ആരോഗ്യനില ഇപ്പോൾ വളരെ മോശമാണ്.. നീതി ലഭിക്കുന്നതുവരെ    പോരാട്ടം തുടരുമെന്ന്  കേസിന്റെ അഭിഭാഷകനായ ഫാദർ സന്താനം മാധ്യമങ്ങളോട് പറഞ്ഞു..