അപ്പസ്തോലിക പ്രതിനിധിയെ പുറത്താക്കിയ നിക്കാരാഗ്വേ ഭരണകൂടത്തിന്റെ നടപടി നീതിരഹിതം : വത്തിക്കാൻ

നിക്കാരാഗ്വേയിലെ വത്തിക്കാന്‍ നയതന്ത്രജ്ഞനെ പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗയുടെ നേതൃത്വത്തിലുള്ള ഭരണകൂടം പുറത്താക്കിയ നടപടി നീതീകരിക്കാനാവാത്തതാണെന്ന് വത്തിക്കാൻ.

അപ്പസ്തോലിക ന്യൂൺഷോയായ മോണ്‍. വാള്‍ഡെമാര്‍ സ്റ്റാനിസ്ലോ സോമ്മര്‍ടാഗിനോട് ഉടന്‍ തന്നെ രാഷ്ട്രം വിട്ടുപോകണമെന്ന് നിക്കാരാഗ്വേ ഭരണകൂടം ആവശ്യപ്പെട്ടിരിന്നുവെന്നു വത്തിക്കാന്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. 2018 മുതല്‍ അപ്പസ്തോലിക പ്രതിനിധിയായി സേവനമനുഷ്ടിക്കുന്ന മോണ്‍. സോമ്മര്‍ടാഗിനുള്ള നയതന്ത്ര അനുവാദം (ഉടമ്പടി) റദ്ദ് ചെയ്ത നടപടി ആശ്ചര്യജനകവും, ഖേദകരവുമാണെന്ന് വത്തിക്കാന്‍ പ്രസ്താവനയിൽ അറിയിച്ചു.

പോളണ്ട് സ്വദേശിയും അൻപത്തിനാലുകാരനുമായ മെത്രാപ്പോലീത്ത സോമ്മര്‍ടാഗ് 2000 മുതല്‍ വത്തിക്കാന്റെ നയതന്ത്ര വിഭാഗത്തില്‍ സേവനം ചെയ്തു വരികയാണ്. സഭയുടേയും നിക്കരാഗ്വെന്‍ ജനതയുടെ, പ്രത്യേകിച്ച് പാവപ്പെട്ടവരുടെ നന്മക്ക് വേണ്ടി പ്രതിജ്ഞാബദ്ധനായിരുന്ന മോണ്‍. സോമ്മര്‍ടാഗ്, സഭയും നിക്കരാഗ്വേ അധികാരികളും തമ്മിലുള്ള ഊഷ്മള ബന്ധം നിലനിര്‍ത്തുവാന്‍ ശ്രദ്ധിച്ചിരുന്നെന്നും വത്തിക്കാന്റെ പ്രസ്താവനയില്‍ പറയുന്നുണ്ട്. നടപടി ക്രിസ്ത്യന്‍ ഭൂരിപക്ഷ രാഷ്ട്രമായ നിക്കാരാഗ്വേയിലെ ക്രിസ്ത്യാനികളുടെ വികാരത്തിന്റെ പ്രതിഫലനമല്ലെന്ന് തങ്ങള്‍ക്കറിയാമെന്ന് പറഞ്ഞ വത്തിക്കാന്‍, പാപ്പായുടെ പ്രതിനിധിയില്‍ തങ്ങള്‍ക്ക് പൂര്‍ണ്ണമായ ആത്മവിശ്വാസമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group