അഞ്ചു ക്രിസ്ത്യൻ പള്ളികളുടെയും നിയമപരമായ പദവി റദ്ദാക്കി നിക്കരാഗ്വൻ ഭരണകൂടം.

ബിഷപ്പ് റൊളാൻഡോ അൽവാരസിന്റെ രൂപതയിലെ കാരിത്താസ് മാതഗൽപയുടെയും അഞ്ച് ക്രിസ്ത്യൻ പള്ളികളുടെയും നിയമപരമായ പദവി റദ്ദാക്കി. ഏഴ് വൈദികരുടെ നാടുകടത്തലിനും മറ്റ് രണ്ട് വൈദികരുടെയും രണ്ട് അല്മായ സ്ത്രീകളുടെയും അറസ്റ്റിനും ശേഷമാണു ഈ നടപടി.

ഓഗസ്റ്റ് 12-ന് ഔദ്യോഗിക പത്രമായ ‘ലാ ഗസെറ്റ’ ആഭ്യന്തര മന്ത്രാലയം നിയമപരമായ പദവി റദ്ദാക്കിയത് സംബന്ധിച്ച കരാറുകൾ പ്രസിദ്ധീകരിച്ചു. ലാ ഗസെറ്റ വെളിപ്പെടുത്തുന്നത് പ്രകാരം മൊത്തം 15 ലാഭേച്ഛയില്ലാത്ത ഓർഗനൈസേഷനുകൾ റദ്ദാക്കപ്പെട്ടു. നിയമപരമായ പദവികൾ റദ്ദാക്കിയ ആദ്യ ഗ്രൂപ്പിൽ മാതഗൽപ്പ രൂപത കാരിത്താസ് അസോസിയേഷൻ, ഗുഡ് സമരിയൻ ചർച്ച് ഫൗണ്ടേഷൻ, ഹോളി സ്പിരിറ്റ് ആൻഡ് ഫയർ പെന്തക്കോസ്ത് ചർച്ച് ഓഫ് ഗോഡ് അസോസിയേഷൻ, ടൈംസ് ഓഫ് ചേഞ്ച് ഇവാഞ്ചലിസ്റ്റ് മിനിസ്ട്രി അസോസിയേഷൻ എന്നിവ ഉൾപ്പെടുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m