ക്രൈസ്തവ വിരുദ്ധത തുടർന്ന് നിക്കരാഗ്വയിൻ ഭരണകൂടം

മദർ തെരേസാ സിസ്റ്റേഴ്സിനെ (മിഷണറീസ് ഓഫ് ചാരിറ്റി) നാടുകടത്തിയതിന് പിന്നാലെ കത്തോലിക്കാ സഭയുടെ അഞ്ച് റേഡിയോ സ്റ്റേഷനുകൾ അടച്ചുപൂട്ടിച്ചു കൊണ്ട് ക്രൈസ്തവ വിരുദ്ധത തുടരുകയാണ് നിക്കരാഗ്വയിലെ ഒർട്ടേഗയുടെ ഭരണകൂടം. സ്വേച്ഛാധിപതിയായ പ്രസിഡന്റ് ഡാനിയൽ ഒർട്ടേഗ നേതൃത്വം നൽകുന്ന ഭരണകൂടത്തിന്റെ വിമർശകനായ ബിഷപ്പ് റൊളാൻഡോ അൽവാരിസ് അധ്യക്ഷനായ മാതഗൽപ രൂപതയ്ക്ക് കീഴിലുള്ള റേഡിയോ സ്റ്റേഷനുകളാണ് അടച്ചുപൂട്ടിച്ചത്.

സെബാക്കോയിലെ ഡിവിന മിസെറികോർഡിയ ഇടവകയിൽ പ്രവർത്തിക്കുന്ന റേഡിയോ സ്റ്റേഷൻ അടച്ചു പൂട്ടിക്കാൻ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പൊലീസുകാരുടെ സംഘം ദൈവാലയത്തിലേക്ക് അതിക്രമിച്ചു കയറിയതും വിവാദമായിട്ടുണ്ട്. ആകാശത്തേക്ക് വെടിയുതിർത്തും കണ്ണീർവാതകം പ്രയോഗിച്ചുമാണ് പൊലീസുകാർ ദൈവാലയത്തിൽ എത്തിയവർക്കുനേരെ പ്രതിരോധം ഉയർത്തിയത്. ദൈവാലയത്തിലെ അനിഷ്ട സംഭവങ്ങൾ ഇടവകയുടെ ഫേസ്ബുക്ക് പേജിലൂടെ തത്‌സമയം സംപ്രേഷണം ചെയ്തതിലൂടെ സംഭവം വാർത്തയാവുകയായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group