കത്തോലിക്കാസഭാവിരുദ്ധ നടപടികളുമായി വീണ്ടും നിക്കരാഗ്വയുടെ സർക്കാർ.

നിക്കരാഗ്വയുടെ സർക്കാർ കത്തോലിക്കാസഭാവിരുദ്ധ നടപടികളുമായി മുന്നോട്ട്.
രാജ്യത്ത് വിശ്വാസികൾ കത്തോലിക്കാ സഭയ്ക്കു നല്കുന്ന ദാനങ്ങൾക്കും സംഭാവനകൾക്കും നികുതി ചുമത്താനാണ് പുതിയ നീക്കം.

നിക്കരാഗ്വയിലെ ദിപ്പത്രം ല പ്രെസ്നയെ ഉദ്ധരിച്ചുകൊണ്ട് ഇറ്റാലിയൻ വാർത്താ ഏജൻസി ആൻസയാണ് (ANSA) ഈ വിവരം നല്കിയത്.

സാമ്പത്തികവരുമാനത്തിന് നികുതി നല്കുന്നതിൽ നിന്ന് സഭകളെയും ഇതര മതസ്ഥാപനങ്ങളെയും ഒഴിവാക്കുന്ന നിയമ ഭാഗം, അതായത്, സാമ്പത്തിക നിയമത്തിലെ മുപ്പത്തരണ്ടാം വകുപ്പിലെ മൂന്നാം പരിച്ഛേദം റദ്ദാക്കാനാണ് സർക്കാരിൻറെ നീക്കം.

ഈ നടപടിയുണ്ടായാൽ സഭയ്ക്കും മതസ്ഥാപനങ്ങൾക്കുമുള്ള സംഭാവനകളും ദാനങ്ങളുമെല്ലാം വരുമാനനികുതിയുടെ പരിധിക്കുള്ളിലാകും.

മെത്രാന്മാരെയും വൈദികരെയും സെമിനാരിവിദ്യാർത്ഥികളെയും സമർപ്പിതരെയുമൊക്കെ അറസ്റ്റു ചെയ്യുകയും നാടുകടത്തുകയും ചെയ്തു കൊണ്ട് സർക്കാർ സഭയെ പീഢിപ്പിക്കുന്നതു തുടരുന്നതിനു പുറമെയാണ് സാമ്പത്തികതലത്തിൽ കടിഞ്ഞാണിടാനുള്ള ഈ നീക്കം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m