കുറവിലങ്ങാട് : മാതൃ രാജ്യത്തെയും മാതൃ സഭയെയും സ്നേഹിച്ച… മാതൃഭാഷയെ പരിപോഷിപ്പിച്ച… വിശുദ്ധനായ നസ്രാണി പുരോഹിതൻ…പുനരൈക്യത്തിൻ്റെയും മതമൈത്രിയുടെയും മഹാ പ്രവാചകൻ.ദീപിക ദിന പത്രത്തിൻ്റെ സ്ഥാപകൻ…20th June 2021 സൺഡേ 5: 30 PM നു നിധീരിക്കൽ മാർ മാണിക്കത്തനാരുടെ ഓർമ്മ ദിനത്തിൽ.അദ്ദേഹത്തിന്റെ ഓർമ്മപുതുക്കാൻ വെബ്ബിനാർ ഒരുക്കി പൗരസ്ത്യ വിദ്യാപീഠം ഏവരെയും സ്വാഗതം ചെയ്യുന്നു.Mr. പി .കെ . മൈക്കിൾ തരകന്റെ അദ്യക്ഷതയിൽ Rev. Dr. അഗസ്റ്റിന് കൂട്ടിയാനിയിൽ വെബ്ബിനാർ നയിക്കും .
നിധീരിക്കൽ മാർ മാണിക്കത്തനാരിന്റെ ജീവിതത്തിലേക്ക് ഒരു എത്തിനോട്ടം
നിധീരിക്കൽ മാണിക്കത്തനാർ നിധിരിക്കൽ മാണിക്കത്തനാർ ജനിച്ചത് 1942 മെയ് 27-ാം തീയതി ആണ്. അച്ഛൻ കുറവിലങ്ങാട്ട് നിധീരിക്കൽ ഇട്ടിയവിര . അമ്മ കള്ളാട്ടിൽ റോസ്. സുറിയാനി ക്രിസ്ത്യാനികളുടെ കൂട്ടത്തിൽ ആദ്യം ഇംഗ്ലീഷ് പഠിച്ചവരിൽ ഒരാൾ ആയിരുന്നു മാണിക്കത്തനാർ, കൊച്ചിയിലെ ഒരു ചട്ടക്കാരനിൽ നിന്നാണ് ഇംഗ്ലീഷ് പഠിച്ചത്. അനാലതുരുത്തൽ യൗസേപ്പു കത്തനാരിൽനിന്നും സുറിയാനി പഠിച്ചു. മാണിക്കത്തനാരുടെ വൈദിക പഠനം കോട്ടയം സെമിനാരിയിൽ മാർ മാത്യൂസ് അത്തനാസ്യോസ് മെത്രാപ്പൊലീത്തയുടെ മേൽനോട്ടത്തിൽ ആണ് നടന്നത്. മാണിക്കത്തനാർ പിന്നീട് കൊല്ലത്ത് എത്തി. അവിടെ ബഞ്ചമിൻ പാദി, പോർച്ചുഗീസ് ഭാഷ പഠിപ്പിച്ചു. തെങ്ങുംതലയ്ക്കൽ വലിയ ആശാൻ എന്നറിയപ്പെട്ടിരുന്ന ഒരാളിൽ നിന്നും കുറെ സംസ്കൃതവും ജ്യോതിഷവും പഠിച്ചു. മാണിക്കത്തനാർക്ക് തമിഴിലും കുറച്ചൊക്കെ അറിവുണ്ടായിരുന്നു. കത്തനാർ നല്ല കായികാഭ്യാസികൂടി ആയിരുന്നു. കുറുപ്പൻ പറമ്പിൽ തൊമ്മനാശാൻ ആണ് കളരിഗുരു. കൂടാതെ കാളികാവിൽ കളരിക്കൽ കൈമളിൽ നിന്നും, ആരക്കുഴ വള്ളിക്കൂട ആശാൻമാരിൽ നിന്നും ചില കളരിമുറകൾ സ്വായത്തമാക്കി. ആയുർവേദവും പഠിച്ചിട്ടുണ്ട്. 1876ൽ, കൊ. വ. 1051 മകരം 4ന് തൈക്കാട്ടുശ്ശേരിയിൽ വച്ച് മാർതോമാ മെത്രാനിൽ നിന്നും വൈദികപട്ടം സ്വീകരിച്ച് ശെമ്മാശ്ശനായി. ശെമ്മാൻ ആയപ്പോൾ ഗവർണോദരുടെ ആസ്ഥാനമായ കൊല്ലത്ത്, അദ്ദേഹത്തിന്റെ സെക്രട്ടറിയായി നിയമിതനായി. വൈദികവിദ്യാർത്ഥികളെ ഇംഗ്ലീഷും മലയാളവും പഠിപ്പിക്കുന്ന ജോലിയും ഉണ്ടായിരുന്നു. മതപരമായ കാര്യങ്ങളിലെ അഭിപ്രായവ്യത്യാസങ്ങൾ മൂലം സെക്രട്ടറിയുടെ ജോലി അതിവ ക്ലേശകരമായിട്ടാണ് കത്തനാർക്ക് അനുഭവപ്പെട്ടത്. പിന്നീട് കുറവിലങ്ങാട്, ആലപ്പുഴ, മുട്ടുചിറ പള്ളികളിൽ അദ്ദേഹം വികാരിയായി. സുറിയാനി സഭയിലെ പുത്തൻകൂറ്റുകാരെയും പഴയ കൂറ്റുകാരെയും യോജിപ്പിലെത്തിക്കുവാൻ ഉള്ള ശ്രമത്തിന്റെ ഫലമായി രൂപപ്പെട്ട സാണിജാതൃക സംഘത്തിന്റെ പ്രധാന സൂത്രധാരൻ മാണിക്കത്തനാർ ആയിരുന്നു. നസ്രാണിജാക്യസംഘത്തിന്റെ മുഖപത്രം ആയിട്ടാണ് നസ്രാണി ദീപിക തുടങ്ങിയത് – ഇന്നത്തെ ദീപിക പ്രതത്തിന്റെ ആരംഭം അങ്ങിനെ ആണ്. പള്ളികരണം നടത്തിയിരുന്നപ്പോൾ, ഇടവകയിലെ അംഗങ്ങളുടെ വഴക്കുകളും കേസുകളും അദ്ദേഹം പരിഹരിച്ചിരുന്നു. വികാരിയച്ചന്റെ അരമനക്കച്ചേരി പ്രസിദ്ധി നേടി. കവിസമാജത്തിന്റെ സ്ഥാപകരുടെ കൂട്ടത്തിൽ മാണിക്കനാരുടെ പേരു കൂടി ചേർക്കാം. 1893ൽ കോഴിക്കോട്ടു ചേർന്ന ഭാഷാപോഷിണിസഭയുടെ അധ്യക്ഷൻ അദ്ദേഹമായിരുന്നു. 1904 ജൂൺ 20 നാണ് മാണിക്കത്തനാർ മരിച്ചത്. കുറവിലങ്ങാട് വലിയ പള്ളിയിലാണ് അദ്ദേഹത്തെ സംസ്കരിച്ചത്.മാണിക്കത്തനാർ കവിതയോടാണ് ആഭിമുഖ്യം പുലർത്തിയിരുന്നത്. ശോശാനചരിതം, ശിംശോൻ ചരിതം, ഔഗൻചരിതം എന്നു മൂന്നു കാവ്യങ്ങളും, ശോഭരാജവിജയം, പാവതി എന്നു രണ്ടു നാടകങ്ങളും ഓർാം തിരുയാത്രാവിവരണം എന്നൊരു ഗ്രന്ഥവും ആണ് അദ്ദേഹത്തിൽ നിന്നും ലഭിച്ചിട്ടുള്ള കൃതികൾ, ശോഭാജവിജയത്തിലെ പ്രമേയം കുരിശുയുദ്ധങ്ങളിൽ പങ്കെടുത്ത് മുസ്ലീം തടവറയിൽ കഴിച്ചുകൂട്ടേണ്ടിവന്ന ഫ്രാൻസിലെ ലൂയിസ് രാജാവിന്റെ കഥയാണ്. സ്ത്രീകളെ പഠിപ്പിക്കേണ്ടതിന്റെ ആവശ്യവും സാമൂഹിക സേവനത്തിന്റെ അഭികാമ്യതയും കൃപാവതിയിൽ സൂചിപ്പിക്കപ്പെടുന്നു. പഴയ നിയമത്തിലെ ശോശന്നയുടെ കഥയാണ് ഗോശാൻ ചരിതത്തിന്റെ പ്രമേയം. സാംസന്റേയും ദലൈലയുടേയും കഥയാണ് ശിംശോൻ ചരിതം. ഒരു പോർച്ചുഗീസ് യാത്രാവിവരണഗ്രന്ഥത്തിന്റെ പരിഭാഷയാണ് ഓർഗ്ഗാം യാത്രാവിവരണം.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group