ക്രൈസ്തവരുടെ ചുടുനിണം വീണ് വീണ്ടും നൈജീരിയ.ഒരാഴ്ചക്കിടെ നടന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത് 134 ക്രൈസ്തവരെന്ന് റിപ്പോർട്ട്.
ബോർണോ, ബെന്യൂ സംസ്ഥാനങ്ങളിൽ തീവ്രവാദികൾ, ഏപ്രിൽ ആദ്യത്തെ ഒരാഴ്ചയിൽ മാത്രം കൊലപ്പെടുത്തിയത് 134 ക്രൈസ്തവരെയാണ്. നൈജീരിയയിലെ ചർച്ച് ഓഫ് ബ്രദറൻ (EYN) ലെ റവ. യാകുബു ഷുഐബുവിനെ ബോർണോ സ്റ്റേറ്റിൽ വച്ച് ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രവിശ്യയിൽ (ISWAP) നിന്നുള്ള ഭീകരർ തുടങ്ങിയവരാണ് കൂടുതലും അക്രമണങ്ങൾ നടത്തിയത്.
ബെന്യൂ സ്റ്റേറ്റിൽ, ഫുലാനി തീവ്രവാദികൾ ഏപ്രിൽ രണ്ടു മുതൽ പത്തു വരെ 134 ക്രൈസ്തവരെ കൊന്നൊടുക്കിയതായി ബെന്യൂ ഗവർണർ സാമുവൽ ഒർട്ടോം ഒരു പത്രക്കുറിപ്പിൽ പറഞ്ഞു. “ഒരാഴ്ചക്കുള്ളിൽ 134 ക്രിസ്ത്യാനികൾ തീവ്രവാദികളാൽ കൊല്ലപ്പെട്ടു. സംസ്ഥാനത്തെ 23 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിൽ 18 എണ്ണം തീവ്രവാദി ആക്രമണങ്ങളാൽ നശിപ്പിക്കപ്പെട്ടു. ഈ കൗൺസിൽ പ്രദേശങ്ങളിലെ ഭൂരിഭാഗം ക്രിസ്ത്യാനികളും കുടിയൊഴിപ്പിക്കപ്പെട്ടുവെന്നും പത്രക്കുറിപ്പിൽ പറയുന്നു.
തീവ്രവാദികൾ ക്രൈസ്തവർക്കു നേരെ നടത്തുന്ന ആക്രമണങ്ങളിൽ സർക്കാർ ഒരു സുരക്ഷയും ഒരുക്കുന്നില്ലെന്ന വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് പുതിയ ആക്രമണങ്ങൾ നൈജീരിയയിൽ അരങ്ങേറുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group