ഏറ്റവും കൂടുതൽ മതസ്വാതന്ത്ര്യ ലംഘനം നടക്കുന്ന രാജ്യങ്ങളുടെ ലിസ്റ്റിൽ നൈജീരിയയും

Nigeria is on the list of countries with the highest number of violations of religious freedom

വാഷിംഗ്ടൺ ഡി.സി: അന്താരാഷ്ട്ര മതസ്വാതന്ത്ര്യ നിയമപ്രകാരം യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് നൈജീരിയയെ “പ്രത്യേക പരിഗണനയുള്ള രാജ്യങ്ങളുടെ” പട്ടികയിൽ ഉൾപ്പെടുത്തി. ഈ പട്ടികയിൽ പ്രത്യക്ഷപ്പെടുന്ന ആദ്യത്തെ മതേതര ജനാധിപത്യ രാജ്യമാണിത്. തിങ്കളാഴ്ച പ്രസിദ്ധീകരിച്ച പത്രക്കുറിപ്പിൽ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആണ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ അപ്‌ഡേറ്റുകൾ പ്രഖ്യാപിച്ചത്.

ബർമ, ചൈന, എറിത്രിയ, ഇറാൻ, നൈജീരിയ, ഡിപിആർകെ, പാകിസ്ഥാൻ, സൗദി അറേബ്യ, താജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ എന്നീ രാജ്യങ്ങളാണ് പട്ടികയിൽ ഉള്ളത്. ഓരോ രാജ്യത്തും നടക്കുന്ന മതപീഠനങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും കണക്കിലെടുത്താണ് ഈ പട്ടിക തയ്യാറാക്കുന്നത്. നൈജീരിയൻ സമൂഹത്തിന്റെ എല്ലാ ഭാഗങ്ങളിലും ക്രിസ്ത്യാനിയെന്നോ മുസ്ലിം എന്നോ വ്യത്യാസമില്ലാതെ പീഡനങ്ങൾക്ക് ഇരയാകുന്നു. കൂടുതലും ക്രൈസ്തവരാണ് പീഡനങ്ങൾക്ക് ഇരയാകുന്നത്. ഇവർ ബൊക്കോ ഹറാം തീവ്രവാദികളിൽ നിന്നോ ഐ എസ് ഭീകരരിൽ നിന്നോ നിരന്തരം അതിക്രമങ്ങൾക്കു ഇരയാകുന്നു. എന്നാൽ ഇതിനെ തടയുവാൻ സർക്കാരിന് കഴിയുന്നില്ല.

സംഘടനയുടെ 2020 -ലെ വാർഷിക റിപ്പോർട്ട് ഇന്ത്യ, റഷ്യ, സിറിയ, വിയറ്റ്നാം എന്നീ രാജ്യങ്ങളെ പട്ടികയിൽ ഉൾപ്പെടുത്തുവാൻ ശുപാർശ ചെയ്തിട്ടുണ്ട്. ഇന്ത്യയെ സി‌പി‌സിയായി നിയമിക്കേണ്ടതില്ല എന്ന തീരുമാനത്തിൽ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അമേരിക്കൻ ക്രിസ്ത്യൻ ഓർഗനൈസേഷൻ ഓഫ് നോർത്ത് അമേരിക്ക കടുത്ത നിരാശ പ്രകടിപ്പിച്ചു. പ്രത്യേക നിരീക്ഷണ പട്ടികയിൽ നിന്ന് സുഡാനെയും ഉസ്ബെക്കിസ്ഥാനെയും നീക്കം ചെയ്തു. കഴിഞ്ഞ വർഷം അതത് സർക്കാരുകൾ കൈവരിച്ച സുപ്രധാനമായ പുരോഗതിയുടെ അടിസ്ഥാനത്തിൽ ആണ് ഈ രാജ്യങ്ങളെ ഒഴിവാക്കിയത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our WhatsApp group