ക്രൈസ്തവഹത്യക്ക്‌ കുപ്രസിദ്ധി നേടി നൈജീരിയ.. ആറുമാസത്തിനിടെ നൈജീരിയിൽ മാത്രം കൊല്ലപ്പെട്ടത് 3000ലധികം ക്രൈസ്തവർ..

നൈജീരിയ: ക്രൈസ്തവഹത്യക്ക്‌ കുപ്രസിദ്ധി നേടി നൈജീരിയ കഴിഞ്ഞ ആറ് മാസത്തിനിടയിൽ നൈജീരിയയിൽ മാത്രം കൊല്ലപ്പെട്ടത് 3462 ലധികം ക്രൈസ്തവരെന്ന് റിപ്പോർട്ട്.ക്രിസ്ത്യാനികള്‍ക്ക് നേരിടേണ്ടി വരുന്ന മതപീഡനങ്ങളെ കുറിച്ച് പരിശോധിച്ചുകൊണ്ടിരിക്കുന്ന ‘ദി ഇന്റര്‍നാഷ്ണല്‍ സിവില്‍ ലിബര്‍ട്ടീസ് ആന്‍ഡ്‌ റൂള്‍ ഓഫ് ലോ’ ആണ് ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
ശരാശരി 17 ക്രൈസ്തവരാണ് നൈജീരിയയില്‍ ഒരു ദിവസം കൊല്ലപ്പെടുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2021 ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തില്‍ മെയ് 11ന് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ 1,470 ക്രിസ്ത്യാനികളാണ് കൊല്ലപ്പെട്ടിരിക്കുന്നത്. എന്നാല്‍ മെയ് 1 മുതല്‍ ജൂലൈ 18 വരെയുള്ള 80 ദിവസങ്ങള്‍ക്കുള്ളില്‍ കൊല്ലപ്പെട്ട ക്രിസ്ത്യാനികളുടെ എണ്ണം 1,992 അണ്. ഈ എണ്‍പതു ദിവസങ്ങള്‍ക്കുള്ളില്‍ 780 ക്രിസ്ത്യാനികള്‍ തട്ടിക്കൊണ്ടുപോകലിന് ഇരയായെന്നും റിപ്പോർട്ടിൽ പറയുന്നു.കൂടാതെ 2021 ജനുവരി മുതല്‍ ഇതുവരെ മുന്നൂറിലധികം ദേവാലയങ്ങളാണ് നൈജീരിയായിൽ നശിപ്പിക്കപ്പെട്ടത്, ഇതേകാലയളവില്‍ തന്നെ ചുരുങ്ങിയത് പത്തിലധികം വൈദികരെയും മിഷനറിമാരെയും തീവ്രവാദികൾ കൊല്ലപ്പെടുകയോ തട്ടിക്കൊണ്ടുപോകപ്പെടുകയോ ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group