ക്രൂരതയ്ക്ക് അറുതി ഇല്ലാതെ നൈജീരിയ.. പത്തോളം ക്രൈസ്തവരെ ഫുലാനികൾ കൊലപ്പെടുത്തി

ക്രൈസ്തവ പീഡനങ്ങൾക്ക് അറുതി ഇല്ലാതെ നൈജീരിയ.പത്തോളം ക്രൈസ്തവരെയാണ് കഴിഞ്ഞദിവസം ഫുലാനി തീവ്രവാദികൾ കൊലപ്പെടുത്തിയത്.

നൈജീരിയയിലെ റിഗ്വെയിൽ പരമ്പരാഗത കാർഷിക ഉത്സവത്തിനിടെയാണ് ക്രൈസ്തവർക്കു നേരെ ഫുലാനി തീവ്രവാദികൾ ആക്രമണം നടത്തിയത്.രാത്രി 11 മണിയോടെയായിരുന്നു ആക്രമണം. ആക്രമണത്തിൽ പത്തു പേർ കൊല്ലപ്പെടുകയും പത്തൊൻപത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവർ ആശുപത്രിയിൽ ചികിത്സയിലാണ്.

റിഗ്വെ ജനതയെ എന്തു വില കൊടുത്തും തുടച്ചുനീക്കാൻ ലക്ഷ്യമിട്ട ആക്രമണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യുന്നത് ഉറപ്പാക്കാൻ നൈജീരിയൻ അധികാരികൾ അടിയന്തര നടപടിയെടുക്കണമെന്ന് ഐവൈഎം -ന്റെ ദേശീയ പ്രസിഡന്റ് എസെക്കിയേൽ ബിനി ആവശ്യപ്പെട്ടു. നൈജീരിയയിലെ പീഡനങ്ങളും മറ്റ് മനുഷ്യാവകാശ ലംഘനങ്ങളും അനുഭവിക്കുന്ന ക്രിസ്ത്യാനികളുടെ സഹായത്തിനായി അദ്ദേഹം അമേരിക്കൻ പ്രസിഡന്റ് ബൈഡനോട് അഭ്യർഥിക്കുകയും ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group