നൈജീരിയയിൽ വീണ്ടും ബിഷപ്പിനെയും സഹായികളെയും തട്ടിക്കൊണ്ടുപോകാൻ നീക്കം…

നൈജീരിയ: ബിഷപ്പിനെയും സെക്രട്ടറിയെയും സഹ വൈദികരെയും തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം നൈജീരിയൻ പട്ടാളം പരാജയപ്പെടുത്തി.

ഓർലു ബിഷപ് അഗസ്റ്റ്യൻ യുക്കുമായിനെയും, സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി എന്നിവരെയും തട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണ് ഡയറക്ടർ ഓഫ് ആർമി പബ്ലിക് റിലേഷൻസ് ബ്രിഗേഡിയർ ജനറൽ ഓനയെമ്മയുടെ നേതൃത്വത്തിലുള്ള സംഘം പരാജയപ്പെടുത്തിയത്.

ബിഷപ്പും സഹായികളും സുരക്ഷിതരാണെന്നും അവർക്ക് പരിക്കുകളൊന്നും ഇല്ലെന്നും അറിയിച്ചിട്ടുണ്ട്. ഇതേക്കുറിച്ച്രൂപതാവൃത്തങ്ങൾ പ്രതികരിച്ചിട്ടില്ല. കഴിഞ്ഞദിവസം വെളുപ്പിന് രണ്ടരയ്ക്കാണ്സഹായാഭ്യർത്ഥനയുമായി ഫോൺ കോൾ വന്നതെന്നും ഉടൻ തന്നെ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നുവെന്നും സൈന്യങ്ങളുടെ മേൽനോട്ടം വഹിക്കുന്ന ബ്രിഗേഡിയർ അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group