പ്രാർത്ഥന ഫലം കണ്ടു.. വൈദികന്‍ മോചിതനായി..

കടൂന: നൈജീരിയയിലെ കടൂണ സംസ്ഥാനത്തുനിന്ന് ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയ കത്തോലിക്ക വൈദികന്‍ മോചിതനായി. തട്ടിക്കൊണ്ടുപോയി 24 മണിക്കൂറുകൾക്ക് ശേഷം, തങ്ങളുടെ പ്രിയപ്പെട്ട സഹോദരന്‍ ഫാ. ലൂക്കാ യാക്കുസാക്കിനെ തട്ടിക്കൊണ്ടുപോയവർ മോചിപ്പിച്ചുവെന്ന് കഫഞ്ചൻ രൂപതയുടെ ചാൻസലർ ഫാ. ഇമ്മാനുവൽ ഉചെച്ചുക്വു അറിയിച്ചു.വൈദികനെയും തട്ടിക്കൊണ്ടുപോകുന്നവരുടെ തടവറയിൽ കഴിയുന്ന മറ്റുള്ളവരുടെയും മോചനത്തിനായി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി പറയുന്നുവെന്നും മോചനത്തിന് നന്ദി അര്‍പ്പിച്ച് കൃതജ്ഞത ദിവ്യബലി അര്‍പ്പണത്തില്‍ പങ്കുചേരുവാന്‍ എല്ലാവരെയും ക്ഷണിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സെപ്റ്റംബർ 13 തിങ്കളാഴ്ച വൈകുന്നേരമാണ് സൊകോട്ടോ രൂപതയുടെ അധ്യക്ഷൻ ബിഷപ്പ് മാത്യു ഹസൻ കുക്കയുടെ ജന്മസ്ഥലമായ അഞ്ജുന ഗ്രാമത്തിലെ സെന്റ് മാത്യു ദേവാലയത്തിന്റെ ചുമതലയുള്ള ഫാ. ലൂക്കായെ ആയുധധാരികൾ തട്ടിക്കൊണ്ടുപോയത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group