നൈജീരിയയിലെ മിന്നാ രൂപതയിലെ ഗുലു സെൻ്റ് ആൻ്റണിസ് പള്ളി വികാരി ജോൺ ഗേബക്കാനയെയാണ് അക്രമികൾ തട്ടിക്കൊണ്ടുപോകുകയും പിന്നീട് വധിക്കുകയും ചെയ്തത്. ഫാദർ ജോൺ ഗേബക്കാനും സഹോദരനും മറ്റ് പുരോഹിതൻ മാരും ചേർന്ന് ജനുവരി 14 ന് ബെനു സംസ്ഥാനത്തേക്ക് പോകും വഴിയായിരുന്നു . ആക്രമണം നടന്നത്. തോക്ക് ധരിച്ചെത്തിയ ആക്രമി സംഘം ഫാ.ഗബാക്കാനും സഹോദരനെയും തട്ടിക്കൊണ്ടു പോകുകയും മോചന ദ്രവ്യം ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ പുരോഹിതന്റെ മൃതദേഹം പിറ്റേ ദിവസം തട്ടിക്കൊണ്ടു പോയ സ്ഥലത്തു നിന്ന് ലഭിച്ചു. സഹോദരനെ പറ്റി വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ല. കത്തോലിക്ക പുരോഹിതന്റെ കൊലപാതകം വേദനാജനകവും ഞെട്ടിക്കുന്നതാണെന്നും (ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയ) CAN യുടെ വൈസ് ചെയര്മാൻ ആയ റവ.ഫാദർ ജോൺ ഹയാസ് മാധ്യമങ്ങളോട് പറഞ്ഞു. നൈജീരിയയിൽ ക്രിസ്ത്യൻ മതവിശ്വാസികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തന്നത് അവസാനിപ്പിക്കാനുള്ള നടപടികൾ കൈകൊള്ളാമെന്നും CAN ഗവൺമെന്റിനോട് ആവശ്യപ്പെട്ടു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group