സായുധധാരികള്‍ തട്ടിക്കൊണ്ടുപോയ നൈജീരിയൻ വൈദികന്‍ ഫാ. ഇമ്മാനുവൽ അസുബുകെ മോചിതനായി.
ഓക്കിഗ്‌വേ രൂപതാംഗമായ ഫാ. അസുബുകെയെ കഴിഞ്ഞ ദിവസം പുലർച്ചെ വിട്ടയയ്ക്കുകയായിരുന്നു.
തെക്കൻ നൈജീരിയയിലെ ഇമോ സംസ്ഥാനത്തെ ഇസിയാല എംബാനോ പരിസരത്തു നിന്നാണ് ഒബോല്ലോയിലെ സെൻ്റ് തെരേസാസ് പള്ളി ഇടവക വികാരിയായ ഫാ. അസുബുകെയെ തട്ടിക്കൊണ്ടുപോയത്.
2009 മുതൽ ബോക്കോഹറാം ഉള്‍പ്പെടെ നിരവധി തീവ്രവാദി ഗ്രൂപ്പുകള്‍ രാജ്യത്ത് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാഷ്ട്രത്തെ ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റാനാണ് തീവ്രവാദികള്‍ ലക്ഷ്യമിടുന്നത്.
ആക്രമണങ്ങൾ, മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോകൽ, കൊലപാതകം എന്നിവ ഉള്‍പ്പെടെ വിവിധ രീതികളിലുള്ള ആക്രമണ ഭീഷണികളാണ് രാജ്യം നേരിടുന്നത്. അക്രമികളുടെ പ്രധാനലക്ഷ്യം ക്രൈസ്തവരാണ്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group