നൈജീരിയയിലെ കടുന സ്റ്റേറ്റിലെ ഇമ്മാനുവൽ ബാപ്റ്റിസ്റ്റ് ചർച്ചിൽ നിന്ന് ഒക്ടോബർ 31 ഞായറാഴ്ച തട്ടിക്കൊണ്ടു പോയ 66 ക്രൈസ്തവരിൽ രണ്ടു പേരെ ഭീകരർ തടവിൽ വച്ച് കൊലപ്പെടുത്തിയാതായി റിപ്പോർട്ട്.ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയയുടെ (CAN) കടുന ചാപ്റ്റർ ചെയർമാൻ ജോസഫ് ഹയാബ് നടത്തിയ പ്രസ്താവനയിൽ അറിയിച്ചതാണ് ഇക്കാര്യം.
തട്ടിക്കൊണ്ടു പോകപ്പെട്ടവരിൽ അഞ്ചു പേർക്കു നേരെ അക്രമികളായ തോക്കുധാരികൾ വെടിയുതിർക്കുകയായിരുന്നു. അതിൽ രണ്ടു പേർ കൊല്ലപ്പെടുകയും മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. “കടുനയിൽ തട്ടിക്കൊണ്ടു പോകപ്പെട്ട ക്രൈസ്തവരുടെ ജീവൻ അപകടത്തിലാണ്. സർക്കാരിന്റെയും സുരക്ഷാ ഏജൻസികളുടെയും അടിയന്തര ഇടപെടൽ ആവശ്യമാണെന്നും കടുന സംസ്ഥാനത്തെ അരക്ഷിതാവസ്ഥ നമ്മുടെ ചിന്തകൾക്കപ്പുറത്തേക്ക് വളർന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു രാജ്യത്തിന്റെ സമാധാനത്തിനു തന്നെ ഭീഷണിയാകുന്ന ഇത്തരം ഭീകരാക്രമണങ്ങൾ തടയുവാൻ സർക്കാർ സംവിധാനങ്ങൾ ഫലപ്രദമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group