നീലഗിരി ഡെവലപ്മെന്റ് സൊസൈറ്റിയുടെ പുതിയ ട്രെയിനിങ് ഹാളിൻ്റെയും ചാപ്പലിൻ്റെയും ആശിർവാദകർമ്മം നടന്നു..

വയനാട്: സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന, നീലഗിരി ഡെവലപ്മെന്റ് സൊസൈറ്റിയുടെ പുതിയ ട്രെയിനിങ് ഹാളിൻ്റെയും ചാപ്പലിൻ്റെയും നിർമാണം പൂർത്തിയായി.കഴിഞ്ഞദിവസം റീജിയണൽ സെന്ററിൽവെച്ച് നടന്ന ചടങ്ങിൽ മാനന്തവാടി രൂപത ബിഷപ്പ് മാർ ജോസ് പൊരുന്നേടം വെഞ്ചരിപ്പും ഉദ്ഘാടനവും നിർവഹിച്ചു.രൂപത വികാരി ജനറൽ ഫാ. പോൾ മുണ്ടോളിക്കൽ, റീജിയണിലെ വൈദികർ, സിസ്റ്റേഴ്സ്, തുടങ്ങിയവർ സന്നിഹിതരായിരുന്നു.
നീലഗിരി മേഖലയിൽ മാനന്തവാടി രൂപതയുടെ ജീവകാരുണ്യ, സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളുടെ മുഖമായി 2008ലാണ് നീലഗിരി ഡെവലപ്മെന്റ് സൊസൈറ്റി ആരംഭിച്ചത്. 2019ൽ കെട്ടിടത്തിന്റെ ഒന്നാംഘട്ടം, ഗൂഡല്ലൂർ, അധികാരി വയലിൽ ഉള്ള രൂപതയുടെ സ്ഥലത്ത് പൂർത്തിയായിരുന്നു. രണ്ടാം ഘട്ടമായി ട്രെയിനിങ് സെന്ററിന്റെയും ചാപ്പലിന്റെയും, നിർമാണം കഴിഞ്ഞ ഒന്നര വർഷമായി നടന്നു വരികയായിരുന്നു. മുന്നൂറോളം പേരെ ഉൾക്കൊള്ളാൻ കഴിയുന്ന ട്രെയിനിങ് സെന്ററാണ് രണ്ടാം ഘട്ടത്തിൽ നിർമ്മിച്ചിരിക്കുന്നത്. Conferencia Episcopale Italiana, Biowin, യുടെ സഹകരത്തോടെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group