കൊച്ചി :22-ാമത് ലോഗോസ് ബൈബിള്‍ ക്വിസിൽ മാണ്ഡ്യ രൂപതാംഗം നിമാ ലിന്റോ ലോഗോസ് പ്രതിഭയായി.
ആറു പ്രായ വിഭാഗങ്ങളിലെ സംസ്ഥാനതല ജേതാക്കളെ പങ്കെടുപ്പിച്ചുള്ള പിഒസിയിൽ നടന്ന ഗ്രാൻഡ് ഫിനാലെയിൽ ഒന്നാമതെത്തിയാണു ബംഗളൂരുവിൽ നിന്നുള്ള നിമാ (ഡി വിഭാഗം) ലോഗോസ് പ്രതിഭയായത്. ഇതാദ്യമായാണ് കേരളത്തിനു പുറത്തു നിന്നുള്ള മത്സരാർത്ഥി ലോഗോസ് പ്രതിഭയാകുന്നത്.
4.70 ലക്ഷം പേര് പങ്കെടുത്ത ലോഗോസ് പരീക്ഷയില്‍ 700 പേര് രണ്ടാം റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ പേര് പങ്കെടുക്കുന്ന ഈ വചനോപാസനയില്‍ കേരളത്തിനകത്തും പുറത്തും നിന്നുള്ള 39 രൂപതകളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു.
ബധിരര്‍ക്കായുള്ള ബൈബിള്‍ ക്വിസില്‍ ഒന്നാം സ്ഥാനം- നിമ്മി ഏലിയാസ് (തലശേരി അതിരൂപത ) അര്‍ഹയായി. ഫാമിലി ക്വിസില്‍ തിരുതക്കരയില്‍ ജെയ്മോനും കുടുംബവും (ചങ്ങനാശേരി )ജേതാക്കളായി. മറ്റു വിഭാഗങ്ങളിലെ സംസ്ഥാനതല വിജയികളും രൂപതയും: എ- റെയ്ചല്‍ മരിയ റെജി (തിരുവനന്തപുരം -ലത്തീന്‍ ), ബി – അലീന ജെയ്മോന് (ചങ്ങനാശേരി), സി- അഞ്ജന ടോജി (പാലാ), ഇ- ആനി ജോര്‍ജ് (തൃശൂർ), എഫ്- ലൈല ജോണ്‍ (പാലക്കാട്).സമാപന സമ്മേളനത്തില്‍ ബിഷപ് മാർ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ സമ്മാനങ്ങൾ നല്കി.
ബൈബിള്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയ മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ വചനസര്‍ഗ പ്രതിഭാപുരസ്കാരത്തിന് ഫാ. ജോസ് മരിയ ദാസിനു നൽകി. കെസിബിസി ഡപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി അധ്യക്ഷത വഹിച്ചു.
കേരള കാത്തലിക്ക് ബൈബിള്‍ സൊസൈറ്റി സെക്രട്ടറി റവ. ഡോ. ജോജു കോക്കാട്ട്, വൈസ് ചെയര്മാന് ആന്റണി പാലിമറ്റം, ജോയിന്റ് സെക്രട്ടറി ജോസഫ് പന്തപ്ലാക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
ലോഗോസ് പ്രതിഭയ്ക്ക് പാലയ്ക്കല്‍ തോമ്മാ മല്പാന് എവറോളിംഗ് ട്രോഫിയും 65000 രൂപ ക്യാഷ് അവാർഡും നൽകി. വിവിധ പ്രായവിഭാഗങ്ങളിലെ വിജയികള്‍ക്ക് സ്വര്‍ണമെഡലും ക്യാഷ് അവാര്‍ഡുകളും സമ്മാനിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group