മദ്യനയത്തിൽ മാറ്റമില്ലെന്ന നിലപാടിൽ ഉറച്ച് കേരള സർക്കാർ.കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഘട്ടംഘട്ടമായി പൂട്ടിയതടക്കമുള്ള ബിവറേജസ് കോർപറേഷന്റെയും കണ്‍സ്യൂമർ ഫെഡിന്റെയും ഔട്ട്ലെറ്റുകൾ പൂർണമായി തുറക്കുമെന്ന പ്രഖ്യാപനത്തിൽ സർക്കാർ ഉറച്ചു നിൽക്കുകയാണ്.
സർക്കാർ പ്രഖ്യാപിച്ച മദ്യനയത്തിൽ പൂട്ടിയ മദ്യശാലകൾ തുറക്കുമെന്നു വ്യക്തമാക്കിയിരുന്നു. എന്നാൽ, മദ്യനയം സംബന്ധിച്ച ഉത്തരവിൽ ഇത് ഉൾപ്പെടുത്തിയിരുന്നില്ല.
തിരക്കു കുറയ്ക്കുന്നതിനായി ബിവറേജസ് കോർപറേഷന്റെയും കണ്‍സ്യൂമർ ഫെഡിന്റെയും പൂട്ടിയ മദ്യവിൽപന ശാലകൾ തുറക്കുമെന്നു സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതു റദ്ദാക്കിയിട്ടില്ല. ഇതോടൊപ്പം ബാർ ലൈസൻസ് അനുവദിക്കുന്ന ഹോട്ടലുകളുടെ ക്ലാസിഫിക്കേഷൻ സംബന്ധിച്ച തീരുമാനവും നേരത്തേ സർക്കാർ ഉത്തരവായി ഇറക്കിയിരുന്നു.
അതിനാലാണ് പുതിയ മദ്യനയം സംബന്ധിച്ച് ഇറക്കിയ ഉത്തരവിൽ വീണ്ടും ഇത് ഉൾക്കൊള്ളിക്കേണ്ടതിന്റെ ആവശ്യകത വരാതിരുന്നത്. വിദേശമദ്യ വിൽപന ശാലകളിലെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി 2022 മേയിൽ പുറത്തിറക്കിയ ഉത്തരവ് അനുസരിച്ച് യുഡിഎഫ് സർക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായി പൂട്ടിയ മദ്യശാലകൾ തുറക്കാൻ തീരുമാനിച്ചിരുന്നു.
എന്നാൽ, ആവശ്യത്തിന് കെട്ടിടം ലഭിക്കാത്തതും പ്രാദേശികമായുള്ള പ്രതിഷേധവും മൂലം ഇവ മുഴുവൻ തുറക്കാൻ കഴിഞ്ഞില്ല. എന്നാൽ, ഘട്ടം ഘട്ടമായി തുറക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഏതാനും നാൾ മുൻപും 10 മദ്യശാലകൾ സർക്കാർ തുറന്നിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group