ജീവന്റെ കാര്യത്തിൽ സന്ധി ചെയ്യാനാവില്ല : മാർപാപ്പാ

മനുഷ്യജീവൻറെ കാര്യത്തിൽ സന്ധി ചെയ്യാനാവില്ലെന്ന് ഉദ്ബോധിപ്പിച്ച് മാർപ്പാപ്പാ.

ഇറ്റലിയിൽ സംഘടിപ്പിക്കപ്പെട്ട ജീവനുവേണ്ടിയുള്ള ദേശീയ പ്രകടനത്തോടനുബന്ധിച്ച് നല്കിയ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഇപ്രകാരം പറഞ്ഞത്.

“ജീവൻ തിരിഞ്ഞെടുക്കാം“ എന്നതായിരുന്നു ഈ പ്രകടനത്തിന്റെ ആദർശ പ്രമേയം. സ്രഷ്ടാവായ ദൈവത്തിന്റെ ദാനമായ മനുഷ്യജീവൻ സന്ധിചെയ്യലിനോ മദ്ധ്യസ്ഥതയ്ക്കോ വിധേയമാക്കാൻ പറ്റാത്തത്ര ഉന്നതമാണെന്ന് പാപ്പാ പറയുന്നു. മനുഷ്യജീവൻറെ അന്തസ്സിനെ അപകടത്തിലാക്കുന്ന എല്ലാ പ്രതിസന്ധികളെയും മറികടന്ന് ധീരതയോടെ മുന്നേറാൻ പാപ്പാ പ്രചോദനം പകരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group